• Lisha Mary

  • April 21 , 2020

ആലപ്പുഴ : വസ്ത്ര വ്യാപാര ശാലകള്‍, ചെരുപ്പു കടകള്‍, ലേഡീസ് സ്റ്റോര്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ ഇവയ്ക്ക് ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. റസ്റ്റോറന്റുകളില്‍ സന്ദര്‍ശകര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദവും ഇല്ല. അന്തര്‍ ജില്ലാ യാത്രകള്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ഇളവുള്ള ഗ്രൂപ്പുകള്‍ക്ക് മാത്രമായിരിക്കും.