സായന്തിന്റെ വെളിപ്പെടുത്തൽ;സിദ്ധാർത്ഥിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ്

സായന്തിന്റെ വെളിപ്പെടുത്തൽ;സിദ്ധാർത്ഥിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ്

മാനന്തവാടി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിന്റെ പങ്കും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാൻ സമഗ്രമായ പുനരന്വേഷണം വേണമെന്ന് എം.എസ്.എഫ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.എസ്.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെ അന്വേഷിക്കണമെന്നും വിദ്യാർത്ഥികൾക്കെതിരായ ഭീഷണി,ലഹരി ഉപയോഗം,മർദനം തുടങ്ങിയ ആരോപണങ്ങളിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *