• Lisha Mary

  • April 2 , 2020

തിരുവനന്തപുരം : മദ്യ വിതരണ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി അംഗീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം നേരിട്ട സാമൂഹ്യപ്രശ്നം നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി അംഗീകരിക്കുന്നു. ഇനി എന്തു നടപടി വേണമെന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.