• Lisha Mary

  • April 15 , 2020

പത്തനംതിട്ട : വിഷുദിനത്തിലും വിശപ്പകറ്റി ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകള്‍. വിഷുവിന് മാത്രം ജില്ലയില്‍ വിതരണം ചെയ്തത് 10,669 ഭക്ഷണ പൊതികളാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ഇതുവരെ വിതരണം ചെയ്തത് 1,77,087 ഭക്ഷണപൊതികളാണ്. ഇതില്‍ സൗജന്യമായി വിതരണം ചെയ്തത് 1,14,593 പൊതികളും. ഉച്ചഭക്ഷണമാണു കമ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്തതില്‍ അധികവും. 1,47,639 ഉച്ചഭക്ഷണ പൊതികളാണ് ഇതിനോടകം വിതരണം ചെയ്തത്. 14,810 പ്രഭാത ഭക്ഷണവും 14,638 അത്താഴവും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ലഭ്യമാക്കി. ജില്ലയില്‍ ഏറ്റവുമധികം ഭക്ഷണം വിതരണം ചെയ്തത് ആറന്മുള നിയോജകമണ്ഡലത്തിലാണ്. 50,442 ഭക്ഷണപൊതികള്‍ മണ്ഡലത്തില്‍ മാത്രമായി വിതരണം ചെയ്തു. തിരുവല്ല നിയോജകമണ്ഡലത്തില്‍ 40,084, അടൂര്‍ മണ്ഡലത്തില്‍ 35,962 ഭക്ഷണപൊതികള്‍ വിതരണം ചെയ്തു. റാന്നി മണ്ഡലത്തില്‍ 26,678 പൊതികളും കോന്നി മണ്ഡലത്തില്‍ 19,304 ഭക്ഷണപൊതികളും നല്‍കി. കോഴഞ്ചേരി ഗ്രാമപഞ്ചായത്താണ് ഏറ്റവും അധികം ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.