മൗണ്ട് മൗന്ഗുയി : അഞ്ചാം ടി-20 യില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ 164 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് കണ്ടെത്തിയത്. കോഹ്ലിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ പേശി വലിവ് കാരണം മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 41 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറും സഹിതം രോഹിത് 60 റണ്‍സെടുത്തു. ടി-20യില്‍ രോഹിത്തിന്റെ 21-ാം അര്‍ധ സെഞ്ച്വറിയാണിത്. ഇതോടെ ടി-20 യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികളും രോഹിതിന്റെ പേരിലായി. ഓപണര്‍ സഞ്ജു സാംസണ്, കെഎല്‍ രാഹുല്‍, ശിവം ദുബെ (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. വീണ്ടും അവസരം ലഭിച്ചിട്ടും സഞ്ജു നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ കഴിഞ്ഞ മത്സരത്തിലേതു പോലെ തന്നെ സ്കോട്ട് കുഗ്ഗെലെയ്ന്റെ പന്തില്‍ മിച്ചെല്‍ സാന്റ്നര്‍ ക്യാച്ചെടുത്ത് പുറത്താക്കി. 33 പന്തുകള്‍ നേരിട്ട രാഹുല്‍ രണ്ട് സിക്സും നാല് ഫോറും സഹിതം 45 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ രോഹിത്- രാഹുല്‍ സഖ്യം 88 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രേയസ് അയ്യര്‍ 33 റണ്‍സോടെയും മനീഷ് പാണ്ഡെ 11 റണ്‍സോടെയും പുറത്താകാതെ നിന്നു. ഇന്നും ജയം നേടാനായാല്‍ ട്വന്റി 20 പരമ്പര 5-0 ന് തൂത്തുവാരുന്ന ആദ്യ ടീമെന്ന റെക്കോഡ് ഇന്ത്യയ്ക്കു സ്വന്തമാകും. ന്യൂസീലന്‍ഡാകട്ടെ, സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി