തരുവണ : തരുവണ ശാഖാ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ജൂനിയർ ഫുട്ബോൾ ലീഗ് സീസൺ 2-ന്റെ ഫൈനൽ മത്സരത്തിൽ സിണ്ടിക്കേറ്റ് എഫ്.സി ജേതാക്കളായി.ഫൈനലിൽ ബിസ്മി ബറ്റാലിയനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് സിണ്ടിക്കേറ്റ് എഫ്.സി കിരീടം സ്വന്തമാക്കിയത്.
മത്സരത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ജാഫർ സ്വാദിഖ് ടി അധ്യക്ഷത വഹിച്ചു.ചടങ്ങ് ഖമർ ലൈല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുഫീദ തെസ്നി,പി.സി ഇബ്രാഹിം ഹാജി,
സി.നാസർ,പി.കെ മുഹമ്മദ്,എ.കെ.നാസർ,വി.
അബ്ദുള്ള,മിദ്‌ലാജ് മായൻ എന്നിവർ ആശംസകൾ നേർന്നു.എം.എസ്.എഫ് ശാഖാ സെക്രട്ടറി അഫ്നാൻ പി.ടി സ്വാഗതവും സുഹൈൽ പി.നന്ദിയും രേഖപ്പെടുത്തി.
