കൊല്ലം : പോളിയോ ബാധിതരായ മിനിമോള്‍ക്കും പ്രകാശനും ഇത് ആഹ്ലാദ നിമിഷം. ഇനി മുതല്‍ ഇവരുടെ യാത്രകള്‍ക്ക് പരിമിതികളില്ല. ഇവര്‍ക്കൊപ്പം ഭിന്നശേഷിക്കാരായ 118 പേര്‍ക്കാണ് ജില്ലാ പഞ്ചായത്തിന്റെ സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ സ്വന്തമായത്. ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂട്ടര്‍ വിതരണം നടന്നത്. പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റെ സ്‌നേഹം ആവശ്യമാണ്. ഇത് നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മഹനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായി 2014 മുതല്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ തനത് വിഹിതവും മറ്റ് പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും ചേര്‍ത്ത് 78 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി