പനമരം : സംസ്ഥാന മദ്യനിരോധന സമിതി നടത്തുന്ന പ്രചരണ വാഹന ജാഥക്ക് സ്വീകരണം നൽകി സ്വീകരണയോഗത്തിൽ ജില്ലാ പ്രസിഡന്റ് ഫാസ്റ്റർ ജോസഫ് അബാട്ടു അദ്ധ്യക്ഷതവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി എം ആസ്യടീച്ചർ യോഗം ഉത്ഘാടന ചെയ്തു പനമരം മഹല്ല് ഖത്തീബ് അശ്റഫ് ഫൈസി മുഖ്യപ്രഭാഷണം നടത്തി വി അസൈനാർ പരിയാരം, പൊരളോത്ത് അഹമ്മദാജി, വരിയിൽ മുഹമ്മദ്, K R ഗോപി മാനന്തവാടി,മേഴ്സിമാർട്ടിൻ, ശശിചേരിയംകൊല്ലി,ബാബു വടുവന, NUബേബി എന്നിവർ സംസാരിച്ചു ജാഥ ക്യാപ്റ്റൻ ഡോക്ടർ വിൻസെന്റ് മാളിയേക്കൽ സ്വീകരണത്തിനു നന്ദി പറഞ്ഞു സ്വാഗതം ടി ഖാലിദു സ്വാഗതം പറഞ്ഞു സമിതികളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുക, മദ്യ- മദ്യേതര ലഹരി വിപത്തുകളെ കുറിച്ചുള്ള പാഠഭാഗങ്ങൾ എൽ.പി തലം തൊട്ടേ പാഠ്യ പദ്ധതിയിൽ ഉൾപെടുത്തുക, അനധികൃത മദ്യ- മദ്യേതര ലഹരികളുടെ നിർമാണ - വിതരണങ്ങൾ തടയാൻ പ്രാദേശികഭരണകൂടങ്ങൾക്ക് സ്റ്റാറ്റ്യട്ടറി അധികാരം നല്‍കുക, ഇനിയും മദ്യഷാപ്പുകളോ ബാറുകളോ തുടങ്ങാതിരിക്കുക, ഉള്ളവ സമയബന്ധിതമായി കുറച്ചു കൊണ്ടു വരിക, വിമുക്തി പദ്ധതി പ്രഥമസാക്ഷരതാ പ്രോജക്റ്റ് പോലെ ജനകീയമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥയിൽ ഉന്നയിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി