• Lisha Mary

  • March 15 , 2020

കൊച്ചി : അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കൊറോണ ബാധിതന്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു. ബ്രിട്ടീഷുകാരനാണ് കൊറോണ രോഗവുമായി വിമാനത്തില്‍ പോകാനെത്തിയത്. ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അടുത്ത ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം അവഗണിച്ചാണ് യാത്രക്കൊരുങ്ങിയത്. എന്നാല്‍ രണ്ടാമത്തെ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് വ്യക്തമായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്തില്‍ കയറിയ ബ്രിട്ടീഷ് പൗരനെയുള്‍പ്പെടെ 270 യാത്രക്കാരേയും തിരിച്ചിറക്കി നിരീക്ഷണത്തിനായി മാറ്റി. ഈ മാസം ഏഴിനാണ് മൂന്നാറില്‍ 19 അംഗ വിദേശ വിനോദസഞ്ചാര സംഘം എത്തിയത്. കെ.ടി.ഡി.സിയുടെ മൂന്നാര്‍ ടീ കൗണ്ടി റിസോര്‍ട്ടില്‍ താമസിച്ചിരുന്ന ഇവര്‍ 10 -ാം തീയതി മുതല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം മറികടന്ന് റിസോര്‍ട്ട് ഉടമകളുമായി വഴക്കിട്ടാണ് ഇവര്‍ പുറത്തേക്ക് കടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.