• admin

  • September 15 , 2020

കൊല്ലം : കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സീരിയല്‍ നടി. സീരിയല്‍ നടി ലക്ഷ്മി പ്രമോദാണ് റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. റംസിയെ ഗര്‍ഭഛിദ്രം ചെയ്യുന്നതിന് ലക്ഷ്മി പ്രമോദ് കൂട്ടു നിന്നു എന്നാണ് റിപ്പോര്‍ട്ട്. ലക്ഷ്മിയേയും കേസില്‍ അറസ്റ്റിലായ ആയ പ്രതി ഹാരിസിന്റെ വീട്ടുകാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ക്ക് ഉള്‍പ്പെടെ റംസിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ദിവസങ്ങളായി ലക്ഷ്മി പ്രമോദും വീട്ടുകാരും കൊല്ലം ജില്ലയില്‍ നിന്നും മാറി താമസിക്കുകയാണ്. യുവതിയെ ഗര്‍ഭഛിദ്രത്തിന് കൊച്ചിയില്‍ കൊണ്ടുപോയത് ലക്ഷ്മി പ്രമോദാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നടി ലക്ഷ്മി പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. അതേസമയം, ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആശുപത്രി നടപടി നിയമപരമാണോ എന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു. .