• admin

  • June 29 , 2022

മാനന്തവാടി : ബാഫക്കി ഹോമിനും, യതീം ഖാനക്കും വേണ്ടി നിസ്വാർത്ഥമായി ഓടി നടന്ന കുഞ്ഞിപ്പീടിക മമ്മൂട്ടിഹാജിയുടെ നാമത്തിൽ ബാഫക്കി ഹോമിൽ ഒരു ബ്ലോക്ക് ഉണ്ടാക്കുമെന്ന് മുട്ടിൽ യതീം ഖാന ജനറൽ സെക്രട്ടറി എം. എ. മുഹമ്മദ് ജമാൽ സാഹിബ്‌ പറഞ്ഞു. ഈ വർഷത്തെ പെരുന്നാൾ ക്യാമ്പയിൻ വഴി ലഭിക്കുന്ന പണം മാനന്തവാടി മെഡിക്കൽ കോളേജിൽ കൂട്ടിരിക്കുന്നവർക്കു ഉപകാര പ്രദമായ രീതിയിലാണ് പുതിയ ബ്ലോക്ക് നിർമിക്കുക എന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി ബാഫക്കി ഹോമിൽ ചേർന്ന മമ്മൂട്ടിഹാജി അനുസ്മരണവും, വലിയ പെരുന്നാൾ ക്യാമ്പയിനി ന്റെയും ഭാഗമായി ചേർന്ന താലൂക് തല കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പടയൻ മുഹമ്മദ്‌ അദ്ധ്യക്ഷം വഹിച്ചു. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ പി. വി. എസ്. മൂസ്സ ഉദ്ഘടനം ചെയ്തു.താലൂക് ചെയർമാൻ അസീസ് കോരോം അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ശരീഫ് ഫൈസി, അലി ഫൈസി, യുസഫ് ഫൈസി,മായൻ മണിമ, ഖാലിദ്. എം,തുടങ്ങിയവർ സംസാരിച്ചു. ബാഫക്കി ഹോം വലിയ പെരുന്നാൾ ക്യാമ്പയിൻ വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു