ലഹരിവിരുദ്ധ സന്ദേശവുമായി കേരളത്തോൺ വയനാട്ടിൽ; ഹൃദ്യമായ സ്വീകരണം

ലഹരിവിരുദ്ധ സന്ദേശവുമായി കേരളത്തോൺ വയനാട്ടിൽ; ഹൃദ്യമായ സ്വീകരണം

കൽപ്പറ്റ : ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന റോട്ടറി കേരളത്തോണിന് വയനാട്ടിൽ ഹൃദ്യമായ സ്വീകരണം. മൂന്നാം ദിവസം മാനന്തവാടിയിൽ നിന്ന് പുലർച്ചെ 4.30ന് ആരംഭിച്ച കൂട്ടയോട്ടം രാവിലെ 10ന് കൽപ്പറ്റയിൽ സമാപിച്ചു.വയനാട്ടിലെ എട്ട് റോട്ടറി ക്ലബ്ബുകൾ ചേർന്നാണ് ഓട്ടക്കാരെ സ്വീകരിച്ചത്.
ദിവസവും 42 കിലോമീറ്റർ വീതം ഓടുന്ന 14 സ്ഥിരം അംഗങ്ങളും പ്രാദേശികമായി പങ്കുചേരുന്ന അമ്പതിലധികം പേരും കൂട്ടയോട്ടത്തിലുണ്ട്.14 ജില്ലകളിലൂടെ 590 കിലോമീറ്റർ പിന്നിട്ട് നവംബർ 14ന് തിരുവനന്തപുരത്ത് കേരളത്തോൺ സമാപിക്കും.
കൽപ്പറ്റയിൽ നടന്ന സമാപന സമ്മേളനം ഡോ. ടി.പി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സണ്ണി വിളക്കുന്നേൽ അധ്യക്ഷത വഹിച്ചു.ജോസ് മാത്യു, ഡോ.സാജൻ പണിക്കർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *