പഞ്ചാരക്കൊല്ലി : ജനവാസ മേഖലയിൽ ആറോളം കാട്ടുപോത്തുകൾ ഇറങ്ങിയതോടെ പ്രദേശത്ത് ആശങ്ക.ഇന്ന് രാവിലെ പത്തുമണിയോടെ തേയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പത്തുദിവസം മുമ്പ് ഇതേ പ്രദേശത്തുകൂടി പോകുകയായിരുന്ന സ്കൂൾ ബസ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ തകർന്നിരുന്നു.വന്യമൃഗശല്യത്തിൽ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ ബേഗൂർ റേഞ്ച് ഓഫീസിലെത്തി ഉപരോധവും പ്രതിഷേധവും നടത്തി.റേഞ്ച് ഓഫീസറുമായി നടത്തിയ ചർച്ചയിൽ നാളെ ഡി.എഫ്.ഒയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പ്രശ്നത്തിന് സ്ഥിരപരിഹാരം കാണാമെന്ന് ഉറപ്പുനൽകി.ഇതേത്തുടർന്നാണ് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.നാളത്തെ ചർച്ചയിലും പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ അറിയിച്ചു.
