പനമരം : ബദ്റുൽഹുദ അക്കാദമിയിലെ ഹയർ സ്റ്റഡി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്വബാഹ് സ്റ്റുഡന്റ്സ് യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി പി.ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി മുഹമ്മദ് ശിബ്ലി കോട്ടക്കൽ പ്രസിഡന്റായും,ഹാഫിള് മുഹമ്മദ് സാബിത് തരുവണ ജനറൽ സെക്രട്ടറിയായും,ഹാഫിള് മുഹമ്മദ് ബിലാൽ കാപ്പാട് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.മുഹമ്മദ് സിനാൻ മാളിയേക്കൽ വൈസ് പ്രസിഡന്റായും,മുഹമ്മദ് സിനാൻ കാന്തപുരം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.ബദ്റുൽഹുദയിൽ താമസവും ഭക്ഷണവും മതപഠനവും ലഭ്യമാക്കി കൊണ്ടാണ് ഹയർ സ്റ്റഡി ബാച്ച് വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ പോളിടെക്നിക്,എഞ്ചിനീയറിംഗ്,നഴ്സിംഗ് കോളേജുകളിൽ റെഗുലർ പഠനം നടത്തുന്നത്.
