പുൽപ്പള്ളി : ഡോ.ജിതിൻ രാജ് എതിരെ നടന്ന അധാർമ്മികമായ അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.ജി.എം.ഒ.എ,ഐ.എം.എ.യും സ്റ്റാഫ് കൗൺസിലും ചേർന്ന് പുൽപ്പള്ളി സമൂഹാരോഗ്യ കേന്ദ്രത്തിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പുൽപള്ളി സാമൂഹികരോഗ്യ കേന്ദ്രം മുതൽ പുൽപള്ളി ടൗൺ വരെ പ്രതിഷേധ ജാഥയും നടത്തി. ധർണയുടെ ഉദ്ഘാടന പ്രസംഗം സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ.പ്രഭാകരൻ നിർവഹിച്ചു. ഐ.എം.എ സംസ്ഥാന ഘടക ഭാരവാഹി ഡോ. സണ്ണി ജോർജ്,കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.നിമ്മി ഇ ജെ,ജില്ലാ സെക്രട്ടറി ഡോ.ബബി എൻ എച്,ജില്ല
Category: Cricket
ഇരുളത്ത് കടുവ ഇറങ്ങി
ഇരുളം : കല്ലോണിക്കുന്നിൽ കടുവ ഇറങ്ങി.ഇന്ന് രാവിലെ റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കടുവയാണെന്ന് സ്ഥിരീകരിച്ചു.
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു;മൂന്ന് മലയാളികള്‍ ഇടം പിടിച്ചു
മാനന്തവാടി : ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ.മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റൻ.ആഗസ്റ്റ് 7 മുതല്‍ 24 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ട്വൻറി 20, ഏകദിന, നാല് ദിന മത്സരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. രാധ യാദവാണ് രണ്ടു ഫോർമാറ്റിലും ഇന്ത്യ എ ടീമിനെ നയിക്കുന്നത്.ആഗസ്റ്റ് 7, 9, 10 തിയതികളില്‍ ട്വന്റി
പെരിക്കല്ലൂരിലെ കുടിയിറക്ക് ഭീഷണി;സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാവണം:ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ
പുല്‍പ്പള്ളി : പെരിക്കല്ലൂര്‍ പ്രദേശത്തെ കുടിയിറക്കല്‍ ഭീഷണി സംബന്ധിച്ച് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് റെവന്യൂ വകുപ്പ് മന്ത്രിക്ക് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കത്ത് നല്‍കി. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പെരിക്കല്ലൂര്‍ 33 കവല, 80 കവല പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. 1970-75 കാലത്ത് ബത്തേരി ലാന്റ് ട്രൈബ്യൂണല്‍ കൈവശക്കാരായ ഇവര്‍ക്ക് പട്ടയം ലഭിച്ചിട്ടുള്ള കൃഷിഭൂമിയില്‍ നിന്നാണ് ഇവരെ കുടിയിറക്കണമെന്ന് കാണിച്ചും നികുതി സ്വീകരിക്കരുതെന്ന് കാണിച്ച്
