• admin

  • February 29 , 2020

:

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് അര്‍ധ സെഞ്ചുറി. 64 പന്തുകള്‍ നേരിട്ട ഷാ ഒരു സിക്‌സും എട്ടു ബൗണ്ടറികളുമടക്കം 54 റണ്‍സെടുത്ത് പുറത്തായി.

രണ്ടു സെഷന്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പൂജാര (29*), അജിങ്ക്യ രഹാനെ (3*) എന്നിവരാണ് ക്രീസില്‍.

മായങ്ക് അഗര്‍വാള്‍ (7), ക്യാപ്റ്റന്‍ വിരാട് കോലി (3) എന്നിവരാണ് പുറത്തായ താരങ്ങള്‍.

രണ്ടാം ടെസ്റ്റില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്തി. പരിക്കേറ്റ ഇഷാന്ത് ശര്‍മയ്ക്ക് പകരം ഉമേഷ് യാദവും ഇടംകണ്ടെത്തി.