സുധീഷ് കരിങ്ങാരിയുടെ ഓർമ്മയിൽ ‘സ്മൃതി പർവ്വം’ സംഘടിപ്പിച്ചു

സുധീഷ് കരിങ്ങാരിയുടെ ഓർമ്മയിൽ ‘സ്മൃതി പർവ്വം’ സംഘടിപ്പിച്ചു

മാനന്തവാടി : പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ‘സുധിയോർമയിൽ സ്മൃതി പർവ്വം’ പരിപാടി സംഘടിപ്പിച്ചു.2019 സെപ്തംബർ 19ന് അന്തരിച്ച സുധീഷ് കരിങ്ങാരിയുടെ ഓർമ്മദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി.
ഗ്രന്ഥാലയം മുൻ സെക്രട്ടറി തോമസ് സേവ്യർ സ്വാഗതം പറഞ്ഞു.സെക്രട്ടറി വി.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു.മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.മാനന്തവാടി ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുമേഷ് എ.കെ.അനുസ്മരണ പ്രഭാഷണം നടത്തി.

സുധീഷ് കരിങ്ങാരിയുടെ പ്രവർത്തന മേഖല, ഗ്രന്ഥശാലാ പ്രവർത്തനം,മാനന്തവാടി ഗവ. കോളേജിന് നൽകിയ സേവനങ്ങൾ,അദ്ദേഹം കാത്തുസൂക്ഷിച്ച സൗഹൃദങ്ങൾ എന്നിവയെക്കുറിച്ച് ഡോ.സുമേഷ് അനുസ്മരിച്ചു.തുടർന്ന് ‘What Animals Teach Us About Humanity – Lessons from Elephants and Beyond’ എന്ന വിഷയത്തിൽ ഡോക്യുമെന്ററി പ്രസന്റേഷൻ നടന്നു.ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയിലെ റിസർച്ചർ മുനീർ തോൽപ്പെട്ടിയാണ് പ്രസന്റേഷൻ നടത്തിയത്.ആനകളുടെ ജീവിതത്തെക്കുറിച്ചും അവയിൽനിന്ന് മനുഷ്യർക്ക് പഠിക്കാവുന്ന പാഠങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജൻ ജോസ്,സംസ്ഥാന കമ്മിറ്റി അംഗം സത്യവതി ടീച്ചർ,ഗ്രീൻ ലവേഴ്സ് അഡ്വൈസർ അനുരാഗ് വി.എം.എന്നിവരും സുധീഷ് കരിങ്ങാരിയെ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *