കോട്ടത്തറയിൽ ജീപ്പ് അപകടം:യുവാവ് മരിച്ചു

കോട്ടത്തറയിൽ ജീപ്പ് അപകടം:യുവാവ് മരിച്ചു

കോട്ടത്തറ : വയനാട് ജില്ലയിലെ വാളൽ ഭാഗത്ത് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.വാളൽ സ്വദേശി മാക്കോട്ടുമ്മൽ വീട്ടിൽ ഫിറോസ് (43) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന ജീപ്പ് വാളൽ ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീട്ടിൽ നിന്നും കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
അപകടത്തിൽ ഫിറോസിന്റെ ഭാര്യ ജസ്‌ന,മകൾ അൻസിയ,മകൻ അഷിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *