• admin

  • January 26 , 2020

ഹൈദരാബാദ് :

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ടിസ്സ് ) നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന് ഭരണകൂടം അനുമതി നല്‍കാത്ത സാഹചര്യത്തില്‍ ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതായി എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ആസാദിനെ അറസ്റ്റ് ചെയ്തുവെന്നകാര്യം അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്. ലങ്കര്‍ഹൗസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായുരുന്നു.  

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ടിസ്സിലെ വിദ്യാര്‍ഥി യൂണിയന്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) എന്നിവയ്‌ക്കെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.