• Lisha Mary

  • April 2 , 2020

ന്യൂഡല്‍ഹി : ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി അറസ്റ്റില്‍. മീരാന്‍ ഹൈദര്‍ എന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. അമ്പതിലധികം പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് അറസ്റ്റ്. രാഷ്ട്രീയ ജനതാദളിന്റെ ഡല്‍ഹി യുവജന സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് മിരാന്‍. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലേറ്റു മുട്ടിയതിനെ തുടര്‍ന്നുണ്ടായ അതിക്രമത്തില്‍ 54 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികള്‍ കടകളും വാഹനങ്ങളും പൊതുമുതലും അഗ്‌നിക്കിരയാക്കി. സമരക്കാരില്‍ ചിലര്‍ തോക്കുപയോഗിച്ച് വെടിവെപ്പുനടത്തി. നിരവധി പേര്‍ക്ക് വെടിയുണ്ടയേറ്റ് പരിക്കുപറ്റിയിരുന്നു. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആംആദ്മിയില്‍ നിന്ന് പുറത്താക്കിയ താഹിര്‍ ഹുസൈന്‍ ഉള്‍പ്പടെ ഏഴു പേരെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റുചെയ്തിരുന്നു.