• admin

  • December 5 , 2020

പൂനെ : കൊവിഡ് വെെറസിന്റെ സ്വഭാവവും പ്രക‌ൃതവും മാറുന്നതായി കണ്ടെത്തി ശാസ്ത്രജ്ഞര്‍.വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കഴിഞ്ഞ ജൂണ്‍ ജൂലായ് മാസങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വെെറസും ഇപ്പോള്‍ കണ്ടെത്തിയ 20 ബി വെെറസ് ഘടനയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്.നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സിലെ (എന്‍‌.സി‌.സി‌.എസ്) മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ ഡോ. യോഗേഷ് ഷൗച്ചെ നടത്തിയ പഠനത്തിലാണ് ഈക്കാര്യം കണ്ടെത്തിയത്. "ഞങ്ങള്‍ നടത്തിയ പഠന പ്രകാരം ജൂണ്‍, ജൂലായ് മാസങ്ങളില്‍ നാസിക്, പൂനെ, സതാര ജില്ലകളില്‍ നാല് വ്യത്യസ്ത തരം വെെറസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 20ബി മാത്രമെ കാണാന്‍ സാധിക്കുന്നുള്ളു." എന്‍.സി‌.സി.എസ് സംഘടിപ്പിച്ച ഇന്ത്യാ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിനായുള്ള കര്‍ട്ടന്‍ റെയ്‌സര്‍ പരിപാടിയില്‍ പങ്കെടുത്ത് യോഗേഷ് പറഞ്ഞു.