• admin

  • November 7 , 2020

ദോഹ : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ പ്രകാശനം വേറിട്ട അനുഭവമായി. ഒരേ സമയം വ്യത്യസ്തമായ രണ്ട് വേദികളിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്ന പ്രകാശന ചടങ്ങിന് പ്രസാധകരായ ലിപി പബ്‌ളിക്കേഷന്‍സ് മേധാവി ലിപി അക് ബര്‍ നേതൃത്വം നല്‍കി. അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീറിന് ആദ്യ പ്രതി നല്‍കി യൂറോപ്യന്‍ ഡിജിറ്റല്‍ യൂനിവേര്‍സിറ്റി ചാന്‍സിലര്‍ പ്രൊഫസര്‍ സിദ്ദീഖ് മുഹമ്മദാണ് പുസ്തകം പ്രകാശനം ചെയ്തത്. ഡോ. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദോഹയില്‍ ഗ്രന്ഥകാരന്റെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം 98.6 എഫ്. എം ല്‍ വെച്ചാണ് പ്രകാശനം നടന്നത്. ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകരക്ക് ആദ്യ പ്രതി നല്‍കി പ്രമുഖ വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായ ഡോ. എം. പി. ഹസന്‍ കുഞ്ഞിയാണ് പുസ്തകം പ്രകാശനം ചെയ്തത്. വടക്കാങ്ങര നുസ്റതുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. റേഡിയോ മലയാളം സി. ഇ. ഒ അന്‍വര്‍ ഹുസൈന്‍, എം.പി. ട്രേഡേര്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം. പി. ഷാഫി ഹാജി , അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി.ഹംസ, യൂഗോ പേ വേ ചെയര്‍മാന്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, റൂസിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി. എം. കരീം, സെപ്രോടെക് സി. ഇ. ഒ. ജോസ് ഫിലിപ്പ് , ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ , അല്‍ മുഫ്ത റെന്റ്് ഏ കാര്‍ ജനറല്‍ മാനേജര്‍ സിയാദ് ഉസ് മാന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണല്‍ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി അഞ്ചാമത് പുസ്തകമാണിത്. പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം അടുത്ത ദിവസം നടക്കും. ഫോട്ടോ. വിജയമന്ത്രങ്ങളുടെ പ്രകാശനം മുപ്പത്തൊമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീറിന് ആദ്യ പ്രതി നല്‍കി യൂറോപ്യന്‍ ഡിജിറ്റല്‍ യൂനിവേര്‍സിറ്റി ചാന്‍സിലര്‍ പ്രൊഫസര്‍ സിദ്ദീഖ് മുഹമ്മദ് നിര്‍വഹിക്കുന്നു 2. വിജയമന്ത്രങ്ങളുടെ ദോഹയിലെ പ്രകാശനം ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകരക്ക് ആദ്യ പ്രതി നല്‍കി പ്രമുഖ വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടറുമായ ഡോ. എം. പി. ഹസന്‍ കുഞ്ഞി നിര്‍വഹിക്കുന്നു