ഗുവാഹതി : അസമില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മദ്രസകളും സംസ്‌കൃത സ്‌കൂളുകളും പൊതു വിദ്യാലയങ്ങളാക്കി മാറ്റുന്നു. ഇവ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമാക്കി മാറ്റുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വാസ് സര്‍മ പറഞ്ഞു. മത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന് ഫണ്ട് നല്‍കാനാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ''മത സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പണം കൊണ്ടു നടത്താനാവില്ല. അതുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന മദ്രസുകളും സംസ്‌കൃത വിദ്യാലയങ്ങളും ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ആക്കി മാറ്റുകയാണ്. സംഘടനകള്‍ നടത്തുന്ന മദ്രസകള്‍ക്ക് നിയന്ത്രണ സംവിധാനത്തിന് അകത്തുനിന്നു പ്രവര്‍ത്തനം തുടരാം''- ഹിമാന്ത സര്‍മ പറഞ്ഞു. മദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുന്നതിന് നിയമ നിര്‍മാണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. മദ്രസകളില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് സര്‍ക്കാരിനെ അറിയിക്കണം. മതപഠനത്തിനൊപ്പം പൊതു വിഷയങ്ങളും പാഠ്യ വിഷയമാക്കണമെന്നും മന്ത്രി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി