മലപ്പുറം : പൗരത്വ നിയമ ഭേദഗതിക്കെതിരായി എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്ത ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എ.ബഷീര്‍ വീണ്ടും ഇടതുവേദിയില്‍ . എല്‍ഡിഎഫിന്റെ ഘടകക്ഷിയായ ഐന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുള്‍ വഹാബ് സിഎഎയ്ക്ക് എതിരെ നടത്തുന്ന ഏകദിന ഉപവാസ സമരത്തിലാണ് ബഷീര്‍ പങ്കെടുക്കുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച ബഷീര്‍ യുഡിഎഫ് നടത്തുന്ന മനുഷ്യ ഭൂപടത്തിലും പങ്കെടുക്കുമെന്ന് പറഞ്ഞു. 'യുഡിഎഫിന്റെ മനുഷ്യ ഭൂപടം മനുഷ്യന്മാരെ കൊണ്ട് ഉണ്ടാക്കേണ്ടതല്ല. ഹൃദയത്തില്‍ ചോര കൊണ്ട് എഴുതേണ്ടതാണ്. ആ മനുഷ്യ ഭൂപടത്തില്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പങ്കെടുക്കാന്‍ തീരുമാനിച്ചതാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുകൊണ്ട് യുഡിഎഫ് നടത്തുന്ന മറ്റുപരിപാടികളിലും ഒരു പൗരന് എന്ന നിലയില്‍ ഒരു മുസ്ലീം എന്ന നിലയില്‍ പങ്കെടുക്കും. അത് രാഷ്ട്രീയമല്ല.' വൈകിയായാലും പാര്‍ട്ടി തന്നെ മനസ്സിലാക്കുമെന്ന് പറഞ്ഞ ബഷീര്‍ തന്നെ ലീഗ് സ്വീകരിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പാര്‍ട്ടി മാറുന്നതിനെ കുറിച്ച് നിലവില്‍ ചിന്തിക്കുന്നില്ലെന്നും ബഷീര്‍ വ്യക്തമാക്കി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി