ക്രിയാത്മകതയുടെ ‘ജ്വാല’ പടർത്തി കൂളിവയൽ എം.എസ്.എഫ് സമ്മർ ക്യാമ്പ് സമാപിച്ചു

ക്രിയാത്മകതയുടെ ‘ജ്വാല’ പടർത്തി കൂളിവയൽ എം.എസ്.എഫ് സമ്മർ ക്യാമ്പ് സമാപിച്ചു

കൂളിവയൽ : എം.എസ്.എഫ് കൂളിവയൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘ജ്വാല 2.0’ സമ്മർ ഡിലൈറ്റ് ക്യാമ്പ് സമാപിച്ചു. വ്യക്തിത്വ വികസനം,സാമൂഹികാവബോധം,കരിയർ ഗൈഡൻസ് എന്നിവ ലക്ഷ്യമാക്കി നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പ് പനമരം ഫിറ്റ്‌കാസ ടർഫിൽ നടന്ന സമാപന ചടങ്ങോടെയാണ് അവസാനിച്ചത്.നീലഗിരി കോളേജ് ക്യാമ്പസിൽ ആരംഭിച്ച ക്യാമ്പിൽ കരിയർ ഓറിയന്റേഷൻ,‘മീറ്റ് ദി ലീഡർ’,പ്രകൃതി പഠനം തുടങ്ങിയ വിവിധ സെഷനുകൾ നടന്നു. ഡോ. റാഷിദ് ഗസ്സാലി,ബേസിൽ ബേബി,ഷബീർ കൊളക്കാട്ടിൽ,ഇബ്രാഹിം മാസ്റ്റർ,ഉമ്മർ ഹാജി, റഫീഖ് കൊല്ലിയിൽ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു.

ക്യാമ്പിന്റെ ഭാഗമായി കൂളിവയൽ മഹല്ല് കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ നടത്തിയ ‘എജ്യുക്കേഷണൽ ഫീൽഡ് സർവേ’ ശ്രദ്ധേയമായ സാമൂഹിക ഇടപെടലായി മാറി.യൂത്ത് ലീഗ് പനമരം പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ വടകര ഫ്ലാഗ് ഓഫ് ചെയ്ത ക്യാമ്പ് പരിപാടികൾക്ക് റിയാസ് വടകര,ഫാസിൽ ഗസ്സാലി എന്നിവർ നേതൃത്വം നൽകി.സൗഹൃദ ഫുട്ബോൾ മത്സരത്തിന് ശേഷമാണ് സമാപന സമ്മേളനം നടന്നത്.ക്യാമ്പ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് പുതിയ അനുഭവങ്ങളും അറിവുകളും സമ്മാനിച്ച ‘ജ്വാല 2.0’ വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *