കാശ്മീർ : രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന് ഇന്നു രണ്ടു വയസ്സ് തികയുന്നു. 2019 ഫെബ്രുവരി 14-നായിരുന്നു രാജ്യത്തെ നടുക്കിയ ആ ദിനം. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപമായിരുന്നു ആക്രമണം. ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര് എന്ന ചാവേര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ജവാന്മാര് സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തില്‍ നാല്പതോളം സി.ആര്.പി.എഫ്. ജവാന്മാര് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചു. 2547 സി.ആര്.പി.എഫ്. ജവാന്മാര് 78 വാഹനങ്ങളിലായി ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുമ്ബോള്‍ ദേശീയപാതയില്‍ വെച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്.എന്നാല്‍, ഇതിനു തിരിച്ചടിയായി ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. രാജ്യത്തിന്റെ ധീര ജവാന്മാര്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി