കാഠ്മണ്ഡു :
നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളിൽ ഇന്ത്യ നടപടി എടുക്കണമെന്ന് നേപ്പാൾ. ഇന്ത്യയിൽ നോട്ട് നിരോധിച്ച സമയത്ത് നേപ്പാളിൽ പ്രചാരണത്തിലുണ്ടായിരുന്ന ഏഴുകോടി രൂപയുടെ നോട്ടുകൾ നേപ്പാൾ സെൻട്രൽ ബാങ്കിൽ കെട്ടിക്കിടപ്പാണ്. ഇവ ഇതുവരെ ഇന്ത്യ മാറ്റിനൽകിയിട്ടില്ല. വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്ന് തങ്ങൾ മൂന്നുവർഷമായി ആവശ്യപ്പെടുന്നതായി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് കുമാർ ഗ്യാവാലി പറഞ്ഞു. പലതവണ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇന്ത്യ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും ഗ്യാവാലി പറഞ്ഞു.
2016 നവംബർ എട്ടിനാണ് ഇന്ത്യയിൽ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചത്. നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യൻ രൂപ ഉപയോഗിക്കാം. നോട്ടുനിരോധിച്ചപ്പോൾ 15.41 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകൾ നേപ്പാളിൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. ഇതിൽ 99.5 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തിൽ തിരിച്ചെത്തി.കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി