ചണ്ഡീഗഡ് : കേരളത്തിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന പഞ്ചാബിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പാണ് കേരള സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി എന്ന് ചൂണ്ടിക്കാണിച്ചാണ് സഭയില്‍ പ്രമേയം പാസാക്കിയത്. ബിജെപിയുടെ പ്രതിനിധി ഒഴികെ പ്രതിപക്ഷം ഒന്നടങ്കം പ്രമേയത്തെ അനുകൂലിച്ചു. കേരള മാതൃകയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന മറ്റു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്തുകൊണ്ട് സഭയില്‍ പ്രമേയം കൊണ്ടുവരുന്നില്ല എന്ന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയന് ഉന്നയിച്ചിരുന്നു.കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തിന് പിന്നാലെ പഞ്ചാബും പ്രമേയം കൊണ്ടുവന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി