കോഴിക്കോട് : വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് സൈക്കിള്‍ ട്രാക്ക് പൂര്‍ത്തിയായി. മഴയും, കടല്‍ക്ഷോഭവും വില്ലനായപ്പോള്‍ നിര്‍മ്മാണം നിര്‍ത്തിവെച്ച ട്രാക്കാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.സംസ്ഥാനത്ത് ആദ്യമായി പൊതുറോഡിനോടു ചേര്‍ന്ന് നിര്‍മിക്കപ്പെട്ട സൈക്കിള്‍ ട്രാക്ക് എന്ന സവിശേഷതയും കോഴിക്കോടിന്റെ ഈ ട്രാക്കിന് സ്വന്തം. സൗത്ത് ബീച്ചിനു തെക്ക് പള്ളിക്കണ്ടി മേഖലയില്‍ കോതി അപ്രോച്ച് റോഡിലാണ് സൈക്കിള്‍ ട്രാക്ക് ഉദ്ഘാടനം ചെയ്തത്. ഈ ട്രാക്കിന് ഒരു കിലോ മീറ്ററോളം നീളവും മൂന്നു മീറ്ററോളം വീതിയുണ്ട്. സൈക്കിള്‍ ട്രാക്കിന്റെ ഇരുവശത്തും നടപ്പാതയോട് കൂടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. സൈക്കിള്‍ ട്രാക്കില്‍ പരുപരുത്ത പ്രതലമാണ്. സൈക്കിള്‍ തിരിക്കാനും റോഡിലേക്കിറങ്ങാനുമെല്ലാം ഇടമുണ്ട്. ആളുകള്‍ക്കിരിക്കാനുള്ള സൗകര്യവുമുണ്ട്. ഒന്നര കോടിയാണ് നിര്‍മാണ ചെലവ്. എം.കെ.മുനീര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണം ഏറ്റെടുത്തത്. ട്രാക്കിലൂടെ സൈക്കിളോടിച്ച് എം.കെ.മുനീര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടര്‍ സാംബശിവറാവു, സിറ്റി പൊലിസ് കമ്മിഷണര്‍ എ.വി.ജോര്‍ജ് എന്നിവരും എംഎല്‍എയ്ക്കൊപ്പം സൈക്കിളോടിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി