മാനന്തവാടി : കാട്ടിക്കുളം ആലത്തൂർ. എസ്റ്റേറ്റിന്റെ നടത്തിപ്പിനായി നിയമിച്ച മാനേജർ മാനന്തവാടി ഭുരേഖാ തഹസിൽദാർ എം.ജെ. അഗസ്റ്റ്യൻ്റെ നേതൃത്വത്തിൽ റവന്യൂ, തൊഴിൽ വകുപ്പുകൾ നടപടി ഊർജിതമാക്കി. മാനന്തവാടി തഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, ജില്ലാ ലേബർ ഓഫിസർ ഇതിനു സി.പി സബിത, പ്ലാൻ്റെഷൻ ഇൻസ്പെക്ടർ സി.പി ബഷീർ, ഡെപ്യൂട്ടി തഹസിൽദാർ, കെ. രകേഷ്, വില്ലേജ് ഓഫിസർ ജോബി ജയിംസ്, ഡെപ്യൂട്ടി ലേബർ ഓഫിസർ സി.രാഘവൻ, വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് വി.എം രാഗിൻ, എന്നിവരുടെ നേതൃത്വത്തിൽ എസ്റ്റേറ്റിൽ കണക്കെടുപ്പ് ആരംഭിച്ചു . നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് എസ്റ്റേറ്റിലെ കാപ്പി വിളവെടുപ്പ് അടക്കമുള്ള കാർഷിക വൃത്തികൾ പുനരാരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കലക്ടർ എം ഗീതയുടെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റിൽ സന്ദർശനം നടത്തിയത്. എ ഡി എം . എൻ.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടർ എ. അജീഷ്, സബ്കലക്ടർ, മറ്റ് റവന്യൂ ഉദ്യോഗ സ്ഥർ തുടങ്ങിയവർ സംഘത്തി ലുണ്ടായിരുന്നു. അനന്തരാവകാശികളില്ലാതെ അന്തരിച്ച ബ്രിട്ടീഷ് പൗരൻ ജുബർട്ട് വാനിംഗന്റെ ഉടമ സ്ഥതയിലായിരുന്ന എസ്റ്റേറ്റ് ഏറെക്കാലം നീണ്ട നടപടികൾ ക്കൊടുവിൽ 1964ലെ അന്യം നിൽപ്പും കണ്ടുകെട്ടലും നിയമം അനുസരിച്ചാണ് സർക്കാർ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ആലത്തൂർ എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്നു വ്യക്തമാക്കി റവന്യൂ അധികൃതർ ബോർഡ് സ്ഥാപി ച്ചിരുന്നു. വാൻ ഇംഗന്റെ ദത്തു പുത്രൻ എന്നവകാശപ്പെടുന്ന മൈസൂരു സ്വദേശി മൈക്കിൾ ഫ്ളോയിഡ് ഈശ്വർ ഭൂമി തിരികെ കിട്ടുന്നതിനു സമർപ്പിച്ച അപ്പീൽ തള്ളിക്കളഞ്ഞാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ സർക്കാർ പൂർത്തീകരിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി