കൊച്ചി : 'മാർച്ച് 09, 2021: ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ, പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന വര്‍ത്തമാനത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. മലയാളത്തിലെ പ്രിയ ഗായിക മഞ്ജരി ആദ്യമായി പാടി അഭിനയിച്ച 'അനുരാഗം' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ആണ് ഈ ഗാനം റിലീസ് ചെയ്യ്തിരിക്കുന്നത്. വർത്തമാനത്തിലെ ആദ്യ ഗാനമായ 'സിന്ദഗി' ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന് പിന്നാലെയാണ് രണ്ടാം ഗാനം എത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് പണ്ഡിറ്റ് രമേഷ് നാരായൺ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ആര്യാടന് ഷൗക്കത്തിന്റേതാണ്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. 'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്. പാര്‍വ്വതി തിരുവോത്തിന്റെ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ് 'വര്‍ത്തമാന'ത്തിലെ ഫൈസാ സൂഫിയ. റോഷന് മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ ശ്രദ്ദേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനര്‍ - ബെന്‍സി പ്രൊഡക്ഷന്‍സ്, സംവിധാനം - സിദ്ധാര്‍ത്ഥ് ശിവ, നിര്‍മ്മാണം - ബെന്‍സി നാസര്‍, ആര്യാടന് ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം - ആര്യാടന് ഷൗക്കത്ത്, ക്യാമറ - അഴകപ്പന്‍, ഗാനരചന - റഫീക് അഹമ്മദ്, വിശാല്‍ ജോണ്സൺ.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി