• admin

  • March 9 , 2021

കൽപ്പറ്റ : മുട്ടിൽ ഡബ്ല്യു എം ഒ കോളേജിലെ മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം കിട്ടാതെ കുടുങ്ങിയ യുവാവിനെ കൽപ്പറ്റ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ചുള്ളിയോട് അഞ്ചാം മൈൽ സ്വദേശി അഷ്‌റഫാണ് (35) സംഭരിണിക്കുള്ളിൽ അകപ്പെട്ടത്. മഴവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിലാണ് ബോധ രഹിതനായി സംഭരിണിക്കുള്ളിൽ യുവാവ് കുടുങ്ങിയത്. ഇയാളെ ബിഎ സെറ്റ് ഇട്ട് സംഭരണിക്കുള്ളിൽ ഇറങ്ങി പുറത്തെടുക്കുമ്പോൾ ശ്വാസം നിലച്ചു തുടങ്ങിയിരുന്നു. ഹോസ്പിറ്റൽ എത്തുന്നതു വരെയും സിപിആർ നൽകിയാണ് ജീവൻ പിടിച്ചുനിർത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ദീപ്‌ത് ലാൽ ആണ് സംഭരണിക്കുള്ളിൽ ഇറങ്ങി യുവാവിനെ പുറത്തെടുത്തത് . സ്റ്റേഷൻ ഓഫീസർ കെ എം ജോമി, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ടി പി രാമചന്ദ്രൻ, സീനിയർ ഫയർ അസിസ്റ്റൻറ് ഫയർ ഓഫീസർ പി എം അനിൽ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സേനാംഗങ്ങളാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.