മുട്ടിൽ : മലയാളികളായ കന്യാസ്ത്രീകളെ ജാമ്യമില്ലാ വകുപ്പു ചേർത്ത് ഛത്തീസ്ഗഡ് ഭരിക്കുന്ന ബിജെപി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല മുട്ടിൽ ടൗണിൽ നടത്തി. വൈസ് പ്രസിഡണ്ട് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ജോയ് തൊട്ടിത്തറ പ്രതിഷേധയോഗം ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഛത്തീസ്ഗഡിൽ വച്ച് മതപരിവർത്തനവും മനുഷ്യ കടത്തും ആരോപിച്ച് ബജറംഗ് ദൾ പ്രവർത്തകർ ജനകീയ വിചാരണ ചെയ്തും സ്വാധീനിച്ചും രണ്ട്
Category: Wayanad
നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്;അറവു മാലിന്യ ഫാക്ടറിയുടെ നടപടി അപഹാസ്യം:ഒമാക്
താമരശ്ശേരി : തുടർച്ചയായ നിയമലംഘനങ്ങളെക്കുറിച്ച് വാർത്തകൾ നൽകിയതിന്റെ പ്രതികാരമായി മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് കൊടുത്ത അറവുമാലിന്യ സംസ്കരണ ഫാക്ടറിയുടെ നടപടിയെ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) ശക്തമായി വിമർശിച്ചു.സത്യസന്ധമായ അന്വേഷണങ്ങൾക്കും റിപ്പോർട്ടിങ്ങിനും മറുപടിയായി കള്ളക്കേസുകൾ ചുമത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. അറവുഫാക്ടറിയിൽ നടക്കുന്ന ദുരുപയോഗങ്ങളും നിയമലംഘനങ്ങളും മാസങ്ങളായി വാർത്തയാക്കി പുറത്തുകൊണ്ടുവരുന്നത് ചിലർക്ക് അസഹനീയമായതിന്റെ പ്രതിഫലനമാണ് ഈ കേസെന്നും, അധികാരികൾ ദുരുപയോഗത്തിലൂടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. ഇത് അടിസ്ഥാന മനുഷ്യാവകാശത്തിനെതിരെയുള്ളതും മാധ്യമസ്വാതന്ത്ര്യത്തിനു
കരിയർ ദിനം ആചരിച്ചു
കണിയാമ്പറ്റ : ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കരിയർ ദിനം ആചരിച്ചു. കരിയർ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രിൻസിപ്പൽ അജേഷ് പി. ആർ കരിയർ ദിനം ഉദ്ഘാടനം ചെയ്തു. കരിയർ പ്ലാനിങ് ആൻഡ് ഗോൾ സെറ്റിംഗ് എന്ന് വിഷയത്തെക്കുറിച്ചും കരിയർ ക്ലബ്ബിൻ്റെ പ്രവർത്തനത്തെക്കുറിച്ചും കരിയർ ഗൈഡ് ഡോ. മിനി വി സംസാരിച്ചു. +2 വിദ്യാർത്ഥിനികളായ ഉണ്ണിമായ . കെ (ഹ്യൂമാനിറ്റിസ് ) ഫിദ ഫാത്തിമ പി.എ (സയൻസ്) അതിര.ജി (കൊമേഴ്സ് ) അവരുടെ
മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ
കൽപ്പറ്റ : കൽപ്പറ്റ മുണ്ടേരി താന്നിക്കൽ വീട്ടിൽ ടി കെ വേണുഗോപാൽ (32) നെ യാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 31.07.2025, വ്യാഴാഴ്ച വൈകീട്ടോടെ വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വച്ച് സംശയസ്‌പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ വലതു പോക്കറ്റിൽ നിന്നും 9.25 ഗ്രാം മെത്തഫിറ്റമിൻ കണ്ടെടുക്കുകയായിരുന്നു. ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്ക് കൽപ്പറ്റ സ്റ്റേഷനിലും മാനന്തവാടി, കൽപ്പറ്റ എക്സൈസിലും ലഹരിക്കേസുകളുണ്ട്. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ
തരിയോട് നിർമ്മല ഹൈസ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തി
തരിയോട് : നിർമ്മല ഹൈസ്കൂളിൽ എല്ലാ കുട്ടികൾക്കും ‘സുരക്ഷ’ എന്ന പേരില്‍ അപകടസുരക്ഷാ ഇൻഷുറൻസ് ഏർപ്പെടുത്തി. വയനാട്ടിൽ ആദ്യമായാണ് ഒരു സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് എർപ്പെടുത്തുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. 930 കുട്ടികൾക്കും ബസ് ഡ്രൈവർമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.അപകടമരണത്തിനും വാഹനാപകടം, സ്കൂളിൽ നിന്നുള്ള അപകടം എന്നിവയ്ക്ക് ചികിത്സാ സഹായത്തിനും ആണ് ഇൻഷുറൻസ് ലഭിക്കുക. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇൻഷുറൻസിന്റെ പ്രാധാന്യത്തേക്കുറിച്ചുള്ള ബോധവൽക്കരണവും ഈ പദ്ധതിയുടെ ഉദ്ദേശ്യമാണ്.വാർഡ്
വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണമെന്ന്:കെ ആർ എഫ് എ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു
മീനങ്ങാടി : വ്യാപാരികളുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണമെന്ന് കെ ആർ എഫ് എ വയനാട് ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പുതിയ കെട്ടിടങ്ങളും പുതിയ വ്യാപാരസ്ഥാപനങ്ങളും വർദ്ധിച്ചു വരികയാണ് നിലവിൽ വ്യാപാരം നടത്തുന്നവർക്ക് തൊഴിൽ നഷ്ടം വരുത്തുകയാണ്.ജനങ്ങളുടെ ആവശ്യത്തിലും കൂടുതലാണ് കടകളുടെ വർദ്ധനവ് അതിനാൽ നിയമനിർമാണത്തിലൂടെ പുതിയ കടകളുടെ ലൈസൻസ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ സർക്കാർ നിയന്ത്രിക്കണമെന്നും കൂടാതെ അനധികൃത കച്ചവടം താൽക്കാലിക കടകൾ വഴിയോരക്കച്ചവടം
പാൽ സംഭരണം:വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി
കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലി തീറ്റക്കും മറ്റും വില കയറിയതും നിത്യ ചെലവുകളിൽ വ്യാപകമായ വർദ്ധനയുമാണ് നിലവിലുള്ളത്.ക്ഷീര കർഷകർ ഏറെ പ്രതിസന്ധിയിലൂടെയാണ് കഴിയുന്നത്. അതിനിടെയാണ് പാൽ സംഭരണ വില വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ തീരുമാനിക്കുന്നത്. ക്ഷീര കർഷക വിരുദ്ധ തീരുമാനത്തിനെതിരെയാണ് കല്പറ്റ മിൽമ ചില്ലിങ് യൂണിറ്റിലേക്കു മാർച്ചും ധർണയും
ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഗുരുദർശനം ഗ്രൂപ്പുമായി ചേർന്ന് ബോച്ചെ ബ്രഹ്മി ടീ വിപണിയിലെത്തിക്കുന്നു
ബത്തേരി : ഗുരുദർശനം ഗ്രൂപ്പും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ബോച്ചേ ബ്രഹ്മി ടീയുടെ വിപണനം സംസ്ഥാനമൊട്ടാകെ നടത്തുന്നതിന്റെ ഭാഗമായി ആദ്യ ജില്ലാതല ട്രെയ്നിംഗ് വയനാട് ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിൽ – കോളേരി ശ്രീ നാരായണ ഓഡിറ്റോറിയത്തിൽ നടന്നു. സുൽത്താൻബത്തേരി എം.എൽ.എഐ. സി. ബാലകൃഷ്ണൻ ബോച്ചേ ബ്രഹ്മി ടീയുടെ സ്ക്രാച്ച് ആൻ്റ് വിന്നിങ്ങ് സമ്മാന കൂപ്പൺ ഗുരുദർശനം ഗ്രൂപ്പ് ചെയർമ്മാൻ എ.എസ്. സുരാജ് കുമാറിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.അൻഷാദ് അലി,ഗ്രൂപ്പ് ബിസിനസ്സ് ഹെഡ് ആനി,അഡ്മിനിസ്റ്ററേറ്റീവ് ഡയറക്ടർ
എസ് എം എഫ് മേഖല ഖുബാ സംഗമംവും ആദരിക്കൽ ചടങ്ങും നടത്തി
മാനന്തവാടി : എസ് എം എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ഖുബാ സംഗമം മാനന്തവാടി എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്രസ്സയിൽ നടന്നു. സംഗമം കേന്ദ്രമുശാഫറ അംഗം ബഹു കെ ടി ഹംസ ഉസ്താത് ഉത്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ഹംസ ഉസ്താതിനെയും സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത പി സി ഇബ്രാഹിം ഹാജിയും ചടങ്ങിൽ ആദരിച്ചു.ജനറൽസെക്രട്ടറി അലി ബ്രാൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് യുസുഫ് ഫൈസി അദ്ധ്യക്ഷം വഹിച്ചു.ഇബ്രാഹിം ഹാജി, സാബിദ് തങ്ങൾ,
ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
പുതുശ്ശേരിക്കടവ് : വിവേകോദയം എൽ പി സ്കൂളിൽ “അനീമിയ – പോഷകാഹാരം” എന്ന വിഷയത്തെക്കുറിച്ച് ബാങ്കുകുന്ന് ഹോസ്പിറ്റലിലെ JPHN ധന്യ ജി.എസ് ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു.സ്റ്റാഫ് നഴ്സ് ലിപ്സിയും ക്ലാസ്സ് അസിസ്റ്റ് ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു. യോഗത്തിന് സ്കൂൾ സീനിയർ അസിസ്റ്റന്റ് ബിന്ദു മോൾ.കെ സ്വാഗതമാശംസിച്ചു.റോസ ഒ.ജെ, അരവിന്ദ് കുമാർ ബി,ജോൺ എം.വി,ഷേർളി ജോൺ,രാധിക ബിജു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
ഗ്രീൻ ഡ്രീംസ് പദ്ധതി ഉത്ഘാടനം
കൽപ്പറ്റ : ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ അമ്പലവയൽ ആമീസ് ഗാർഡൻസുമായി ചേർന്ന് സ്കൂളുകളിൽ നടത്തുന്ന പരിസ്ഥിതി, കാർഷിക ബോധവൽക്കരണ പദ്ധതിയായ ഗ്രീൻ ഡ്രീംസിന് തുടക്കമായി.കാക്കവയൽ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഷഫീഖ് നിർവഹിച്ചു.ചാപ്റ്റർ വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റിൻ പദ്ധതി വിശദീകരണം നടത്തി. ചാപ്റ്ററിന് കീഴിൽ 10 സ്കൂളുകളിലാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളുകളിൽ പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിദ്യാർത്ഥികൾക്ക് നൽകി
മുണ്ടക്കെ – ചൂരൽ മല മഹാ ദുരന്തത്തിന് ഇന്ന് ഒരാണ്ട്:കാണാമറയത്തുള്ളത് 32 പേർ
കൽപ്പറ്റ : അതിജീവനത്തിന്റെ ഒരാണ്ട്;ദുരന്തം നാള്‍വഴികളിലൂടെ ദുരന്തം വാ പിളർന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷമാകുന്നു. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്.ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ദ്ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. പ്രദേശവാസികളില്‍ നിന്നും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ ഓഫീസിലേക്ക് ജൂലൈ 30 ന് പുലര്‍ച്ചയോടെ അപകട മേഖലയില്‍
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ലീഡേഴ്സ് ക്യാമ്പ് തരുവണയിൽ സമാപിച്ചു
കൽപ്പറ്റ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിയേഷൻ 25 തരുവണയിൽ സമാപിച്ചു.ജില്ലാ ലീഡേഴ്സ് ക്യാമ്പ് മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ.അലിഅബ്ദുല്ല ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തിൽ സമസ്തയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്നും പരസ്പര സ്നേഹവും സൗഹൃദവുമാണ് കേരളിയ പണ്ഡിതർ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൻ്റെ മത സൗഹാർദ്ദത്തിനും ഐക്യത്തിനും ഊന്നൽ നൽകിയ പ്രവർത്തനങ്ങളാണ് സമസ്ത നടത്തിയത്. സമസ്ത സെൻ്റിനറിയുടെ
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയെടുത്ത കള്ള കേസ് മതേതര ഇന്ത്യക്ക് അപമാനം:എൻ.സി.പി.എസ് വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ : ഇടതു കൈകൊണ്ട് ഇരയെ ആശ്വസിപ്പിക്കുകയും വലതു കൈകൊണ്ട് വേട്ടക്കാരനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഗവർമെന്റുകൾ മത ന്യൂനപക്ഷങ്ങൾക്കെതിരെ സ്വീകരിക്കുന്നതെന്ന് എൻസിപി(എസ് )ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 2025 ഡിസംബറിൽ ഡൽഹിയിൽ നടന്ന ക്രിസ്മസ് കുർബാനയിലും പ്രീക്രിസ്മസ് ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത് ബഹുമാന്യനായ പ്രധാനമന്ത്രി രാജ്യത്തെ ന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ എല്ലാവരും വലിയ പ്രതീക്ഷകളിൽ ആയിരുന്നു. പക്ഷേ അതിനെ കടകവിരുദ്ധമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടിച്ചമർത്തപ്പെട്ടവരെയും പാർശ്വവൽകരിക്ക പെട്ടവരെയും പുനരുദ്ധരിക്കുന്നതിന് വേണ്ടി സ്വന്തം ജീവിതം
അന്താരാഷ്ട്ര പുരസ്‌ക്കാരവുമായി,വയനാട് സ്വദേശിനി
ജർമ്മനി : ജർമനിയിലെ, പ്രശസ്ത ഗവേഷണ സ്ഥാപനമായ, ഫ്രൌൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി സിസ്റ്റംസ് (Fraunhofer Institute for Solar Energy Systems) നൽകുന്ന, മികച്ച മാസ്റ്റർ തീസീസ് പുരസ്ക്കാരം, വയനാട് സ്വദേശിയായ ആതിര ഷാജിക്ക് ലഭിച്ചു. യൂറോപ്പിലെ,ഏറ്റവും വലിയ,സോളാർ എനർജി, ഗവേഷണ സ്ഥാപനമായ ഫ്രൌൺഹോഫർ ISE , നവീന ഊർജ സാങ്കേതിക വിദ്യകളിൽ, ലോകത്തെ മുൻനിരയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്. ആതിര ഷാജി, ഇവിടെ Thin Film and High Efficiency Silicon Solar
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ; അതിജീവനത്തിന്റെ ഒരാണ്ട്-മാതൃകാ വീട് പൂർത്തിയാകുന്നു
മേപ്പാടി : മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വീടിന്റെ പെയിന്റിംഗ് പണി നടക്കുന്നു. മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഈ മാസം വീടിന്റെ പണി പൂത്തിയാകും. അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന 410 വീടുകളിൽ ആദ്യ സോണിൽ
‘പുഞ്ചിരിമല കരയുമ്പോൾ’കൽപ്പറ്റയിൽ കാവ്യശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു
കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലും ജില്ലാ ലൈബ്രറിയും ചേർന്ന് കൽപ്പറ്റ ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ‘പുഞ്ചിരിമല കരയുമ്പോൾ’ കാവ്യ ശ്രദ്ധാഞ്ജലി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ദുരന്തത്തിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ വിവർത്തന സാഹിത്യകാരിയും അധ്യാപികയുമായ ഡോ. സുഷമ ശങ്കർ എഴുതിയ കവിതാസമാഹാരമായ പുഞ്ചിരിമല കരയുമ്പോൾ എന്ന പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ മൂപ്പയ്നാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ ലൈബ്രറികൾക്കും സൗജന്യമായി
പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു
പുതുശ്ശേരിക്കടവ് : പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരിച്ചത് ബാങ്ക് കുന്ന് തേർ ത്തുകുന്ന് കുന്ദമംഗലം കടവിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു അപകടം. ഉടൻ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബന്ധുവായ മറ്റൊരാളും തോണിയിലുണ്ടായിരുന്നു. ഇയാൾ പരിക്കുകളോടെ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്ബാ.ണാസുര ഡാമിൻ്റെ ഷട്ടർ ഉയർത്തുമ്പോൾ വെള്ളപൊക്കമുണ്ടാകുന്ന പ്രദേശത്ത് ഉപയോഗിക്കാൻ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് നൽകിയ തോണിയാണ് മറിഞ്ഞത്. മൃതദേഹം മാനന്തവാടി
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം:അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
കൊച്ചി : ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ജൂലൈ 28-ന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഓ ഡോ.ഏബൽ ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. രമേശ് കുമാർ ആർ (അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയറക്ടർ ഓഫ് മെഡിക്കൽ സർവീസ്) ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി വിവരിച്ചു.ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ടോക്കുകൾക്ക് മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ്, ഡോ.രാജേഷ് ഗോപാലകൃഷ്ണ, ലീഡ് കൺസൾട്ടന്റ്,ഡോ. മുഹമ്മദ് നൗഫൽ എന്നിവർ
യുവാവിനെ തോട്ടിൽ മരിച്ചതിൽ കണ്ടെത്തി
മാനന്തവാടി : വയനാട് പേര്യയ ചപ്പാരത്ത് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കുമാരൻ 45 എന്ന വ്യക്തിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തനെ തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലാണ് വീടിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മൃതദേഹം മാനന്തവാടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
പുസ്തകങ്ങളാണ് ഏറ്റവുംവലിയ തിരിച്ചറിവും വെളിച്ചവും:അർഷാദ് ബത്തേരി
വെള്ളമുണ്ട : മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള കൃത്യമായ രാഷ്ട്രീയബോധവും ചരിത്രബോധവും ഉണ്ടാവാൻ നല്ല വായന അനിവാര്യമാണ്. ഓർമയാണ് ഏറ്റവും മഹത്തായ ഊർജ്ജവും പ്രാർഥനയും, പുസ്തകങ്ങളാണ് ഏറ്റവും വലിയ തിരിച്ചറിവും വെളിച്ചവും-പ്രമുഖ എഴുത്തുകാരൻ അർഷാദ് ബത്തേരി പറഞ്ഞു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ തദ്ദേശ പഠന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തൌട്ട് ആൻഡ് പ്രാക്ടീസ് എന്ന പുസ്തകം വിജ്ഞാൻ ലൈബ്രറിക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്
തിരുനെല്ലി അംബേദ്‌കർ ഉന്നതിയിലെ ശോചനീയാവസ്ഥ പരിഹരിക്കണം:ആർ എസ് പി തിരുനെല്ലി ലോക്കൽ കമ്മറ്റി
മാനന്തവാടി : തിരുനെല്ലി പഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട അംബേദ്‌കാർ ഉന്നതിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആർ എസ് പി തിരുനെല്ലി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ഉന്നതിയുമായി ബന്ധിപ്പിക്കുന്ന പാലം പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്, ഇത് മൂലം കുട്ടികൾക്ക് സ്കൂളിൽ പോകുന്നതിനു ബുദ്ധിമുട്ടുകയാണ്, വീടുകൾ പലതും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്,വകുപ്പ് മന്ത്രിയുടെ നാട്ടിൽ തന്നെയുള്ള ഉന്നതിയിൽ ജനങ്ങൾ അതീവ ദുരിതത്തിൽ കഴിയുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.ആർ എസ് പി ആരോപിച്ചു.പി.വി വേണുഗോപാലന്റെ അധ്യക്ഷത വഹിച്ചു. ഗീതൻ ബാബുരാജ്, സന്തോഷ് കുമാർ എന്നിവർ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയം എം എസ് എഫ് ഭാരവാഹികൾക്ക് സ്വീകരണം
മാനന്തവാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയം നേടിയ കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ പി കെ ഷിഫാനക്കും മറ്റു യൂണിവേഴ്സിറ്റി ഭാരവാഹികൾക്കും മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്‌തു ഹാജി ഉപഹാരം കൈമാറി. പി ഉബൈദുള്ള എം എൽ എ, എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി തുടങ്ങിയവർ
ബാണാസുരസാഗർ ഡാമിലെ ഷട്ടർ 75 സെൻ്റീമീറ്ററായി ഉയർത്തും
പടിഞ്ഞാറത്തറ : ബാണാസുരസാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന തിനാൽ നാളെ (ജൂലൈ 27) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടറുകൾ 75 സെന്റീമീറ്ററായി ഉയർത്തി 61 ക്യുമെക്സ് വെള്ളം ഒഴുക്കി വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കരമാൻതോട്, പനമരം പുഴ യോരങ്ങളിലും താഴ്‌ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു
തവിഞ്ഞാൽ : കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ്‌മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കൺട്രോൾ റൂം നമ്പർ 8156 810 944,9496048313,9496048312,പേര്യ വില്ലേജ് ഓഫീസ്:8547 616 711,വാളാട് വില്ലേജ് ഓഫീസ്:8547 616 716,തവിഞ്ഞാൽ വില്ലേജ് ഓഫീസ്:8547 616 714
എവറസ്റ്റ് കീഴടക്കിയ ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിലെത്തി:വയനാടിന്റെ ഊഷ്മള വരവേൽപ്പ്
കൽപ്പറ്റ : എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ശ്രീഷ രവീന്ദ്രൻ ചീങ്ങേരി മലയിൽ മൺസൂൺ ട്രക്കിംഗ് നടത്തി.പർവതാരോഹകരുടെ സംഘടനയായ ഗ്ലോബ് ട്രക്കേഴ്സിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ഒരു കൂട്ടം സാഹസിക സഞ്ചാരികൾക്കൊപ്പമാണ് ഇന്ന് രാവിലെ ശ്രീഷ മലകയറിയത്. ഡി.ടി.പി.സി യുടെ സഹകരണത്തോടെയായിരുന്നു ചീങ്ങേരി മലയിലേക്കുളള മഴയാത്ര.മഴക്കാലത്തും ചീങ്ങേരി മല ട്രക്കിംഗിന് ധാരാളം എത്തുന്നുണ്ട്.ഇതിനിടെയാണ് സാഹസിക യാത്ര കാർക്കും വിനോദസഞ്ചാരികൾക്കുംആവേശമായി എവറസ്റ്റ് കീഴടക്കിയ മലയാളി വനിത ഷൊർണ്ണൂർ സ്വദേശിനി ശ്രീഷ രവീന്ദ്രൻ വയനാട്ടിലെത്തിയത്.രാവിലെ ഏഴ് മണിയോടെ മുപ്പത്തിയഞ്ചോളം സാഹസിക
കനത്ത മഴ:തലപ്പുഴ പുഴയിൽ ജലനിരപ്പ് ഉയരുന്നു
തലപ്പുഴ : കനത്ത മഴ കാരണം തലപ്പുഴ പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പുഴ കരകവിഞ്ഞൊഴുകുന്നു.പൊയിൽ, കാപ്പിക്കളം, ചുങ്കം,കമ്പി പ്പാലം, എസ് വളവ് എന്നിവിടങ്ങളിലാണ് പുഴ കരകവിഞ്ഞൊഴുകുന്നത്.കമ്പിപ്പാലത്ത് ഏത് നിമിഷവും വീടുകളിലേക്കും മറ്റും വെള്ളം കയറുന്ന സാഹചര്യം നിലവിലുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ തലപ്പുഴ ഉൾപ്പെടെ മാനന്തവാടി താലൂക്കിലെ വിവിധയിടങ്ങളിൽ കനത്ത മഴയാണ് പെയ്‌തിറങ്ങിയത്.പലയിട ങ്ങളിലും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
തോണി സർവ്വീസ് നിർത്തിവയ്ക്കാൻ നിർദേശം നൽകി
കൽപ്പറ്റ : കബനിയിൽ ജലനിരപ്പ് ഉയർന്നതിനാൽ പെരിക്കല്ലൂർകടവ്, മരക്കടവ് കടവുകളിലേയും തോണി സർവ്വീസ് താൽകാലികമായി നിർത്തിവയ്ക്കാൻ ബൈരക്കുപ്പ ഗ്രാമപഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകി.വയനാട് ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് നിർദ്ദേശം.
പ്രതിഭാസംഗമവും മിൽമ സായന്തനം പദ്ധതി ധനസഹായ വിതരണവും നടത്തി
മാനന്തവാടി : മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘം പ്രതിഭാ സംഗമവും മിൽമ സായന്തനം പദ്ധതി ധന സഹായവിതരണവും നടത്തി.പ്രതിഭ സംഗമം പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സുരേഷ്ബാബുവും സായന്തനം ധനസഹായ വിതരണോദ്ഘടനം മിൽമ എഎംപിഒ ദിലീപ് ദാസപ്പനും നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ഹാഷിം പ്രഭാഷണം നടത്തി.എസ്എസ് എൽസി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷീരകർഷക കുടും ബാംഗമായ കുട്ടികളെയും സംഘത്തിൽപാലളക്കുന്ന 70 വയസ് കഴി ഞ്ഞ ബിപിഎൽ കുടുബംഗമായ കർഷകരെയും ആദരിച്ചു.
തലപ്പുഴയിലെ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കി നൽകാത്ത പഞ്ചായത്ത് നടപടി പ്രതിഷേധാർഹം:വ്യാപാരികളുടെ സമരത്തിന് ഐക്യദാർഢ്യം എസ്.ഡി.പി.ഐ
തലപ്പുഴ : വർഷങ്ങളായി തലപ്പുഴയിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് കെട്ടിട ഉടമ കടക്കുമീതെ ഷീറ്റ് ഇട്ടതിന്റെ പേരിൽ ലൈസൻസ് പുതുക്കി നൽകാത്ത തവിഞ്ഞാൽ പഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് എസ്‌ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി.കെട്ടിടത്തിന്റെ സുരക്ഷ മുൻനിർത്തിയോ ചോർച്ച തടയാൻ വേണ്ടിയോ കെട്ടിട ഉടമകൾ മറയോ ഷീറ്റോ ഇടുന്നത് സ്വാഭാവികമാണ്.അതിന് അവരിൽ നിന്ന് നികുതി ഈടാക്കുന്നതിന് പകരം അവരുടെ കെട്ടിടത്തിൽ വാടകക്ക് കച്ചവടം നടത്തുന്ന വ്യാപാരികളുടെ ലൈസൻസ് പുതുക്കി നൽകില്ല എന്ന നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്.ഈ അന്യായത്തിനെതിരെ സമരം