വോട്ടിംഗ് ബോധവൽക്കരണം:മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

വോട്ടിംഗ് ബോധവൽക്കരണം:മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

മുട്ടിൽ : തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ പുരസ്കാരം.ജില്ലയിലെ ഏറ്റവും മികച്ച കോളേജിനുള്ള അംഗീകാരമാണ് ഡബ്ല്യു.എം.ഒ കോളേജിന് ലഭിച്ചത്.വയനാട് ജില്ലയിലെ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.2025-ലെ ജില്ലാ തെരഞ്ഞെടുപ്പ്,വോട്ടർ പട്ടിക പുതുക്കൽ എന്നിവയിൽ ക്ലബ്ബ് നടത്തിയ സജീവ ഇടപെടലുകളാണ് കോളേജിനെ അംഗീകാരത്തിന് അർഹമാക്കിയത്.14 ലൊക്കേഷനുകളിലായി 28 പരിപാടികൾ സംഘടിപ്പിച്ചതും തുടർച്ചയായി 21ദിവസം എസ്.ഐ.ആർ പ്രവർത്തനങ്ങളിൾ ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായതും മികച്ച പ്രവർത്തനങ്ങളായി ജില്ലാ ഭരണകൂടം വിലയിരുത്തി.
എപിജെ ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് കോർഡിനേറ്റർ റുബീന.പി,അംബാസിഡർമാരായ മുഹമ്മദ് അനസ്,ഷെഹൻ ഷാജി എന്നിവർ ജില്ലാ കലക്ടറിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *