കൽപ്പറ്റ : പത്താമത് ആയുർവ്വേദ ദിനാചരണവുമായി ബന്ധപ്പെട്ട് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.ഭാരതീയ ചികിത്സാ വകുപ്പിൻറേയും നാഷണൽ ആയുഷ് മിഷൻറേയും സംയുക്താഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി കൽപ്പറ്റ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തിയ പരിപാടി എഡിഎം കെ ദേവകി ഉദ്ഘാടനം ചെയ്തു. ആയുർവ്വേദ സ്പെഷ്യാലിറ്റികളായ അസ്ഥി മർമ്മ വിഭാഗം,ന്യൂറോളജി വിഭാഗം,ആനോറെക്ടൽ വിഭാഗം,നേത്ര ആന്റ് ഇഎൻടി വിഭാഗം,സ്ത്രീരോഗം,സ്പോർട്സ് മെഡിസിൻ,മാനസിക വിഭാഗം,ജീവിതശൈലീ രോഗ നിർണ്ണയം,ത്വക്ക് രോഗ വിഭാഗം,സിദ്ധ വിഭാഗം,സിക്കിൾ സെൽ വിഭാഗം,യോഗ എന്നീ
Author: Rinsha
പി എഫ് തുക ജനുവരി മുതൽ എടിഎമ്മിലൂടെ പിൻവലിക്കാം
ഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് സന്തോഷ വാർത്ത.എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.ഈ വർഷം മാർച്ചിൽ,നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ 3.0 ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക് പോലെ ലഭ്യമാക്കുമെന്നും എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാൻ സഹായിക്കുമെന്നും കേന്ദ്ര തൊഴിൽ,തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു എ ടി എം പിൻവലിക്കൽ സൗകര്യം അനുവദിക്കുന്നതിനുള്ള നിർദേശത്തിന് ഇപിഎഫ്ഒയുടെ ഉന്നത തീരുമാനമെടുക്കൽ സമിതിയായ സെൻട്രൽ ബോർഡ്
മുസ്ലിം ലീഗ് സമ്മേളനവും കൗൺസിൽ മീറ്റും നടത്തി
തരുവണ : സയണിസ്റ്റ് ഭീകരതയുടെ ഇരകളായ ഫലസ്തീൻ ജനതയ്ക്ക് നീതി കിട്ടുന്നത് വരെയുള്ള പോരാട്ടങ്ങൾക്ക് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൗൺസിൽ മീറ്റ് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന പഞ്ചായത്ത് സമ്മേളനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു.പ്രസിഡന്റ് ഈ.വി.സിദീഖ് അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി സി.പി.ജബ്ബാർ സ്വാഗതം പറഞ്ഞു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം,പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി എ.മോയി,ഉസ്മാൻ പള്ളിയാൽ,പി.കെ.സലാം,പി.കെ.അമീൻ,കബീർ മാനന്തവാടി,നാസർ തരുവണ,സഫ്‌വാൻ, അബൂട്ടി,സാജിദ്.പി.കെ,മോയി
മഠത്തുംകുനി-കോളിയാണ ക്കുന്ന് ഉന്നതി നടപ്പാത പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട : ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന മഠത്തുംകുനി-കോളിയാണ ക്കുന്ന് ഉന്നതിയിലെ നടപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായ ത്ത് അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.ആലി കുനിങ്ങാരത്ത്,മേരിക്കുട്ടി തോമസ്,രാധ ബാബു, ചാല കാപ്പുമ്മൽ,വാസു കെ തുടങ്ങിയവർ സംബന്ധിച്ചു.
നിര്യാതയായി
മാനന്തവാടി : പരേതനായ കോമത്ത് ഉസ്മാൻ ഹാജിയുടെ(കമാലിയ) ഭാര്യ കദീജ ഹജ്ജുമ്മ 83 വയസ്സ് നിര്യാതയായി.മക്കൾ.ഹഫ്സത്ത്,ഫൗസിയ,സലീം, സലാം,ഷാഹിദ,മുനീർ,മുംതാസ്,മുജീബ്,ബഷീർ,നസീർ,മരുമക്കൾ.അബൂബക്കർ,കുഞ്ഞമ്മദ്,കാദർ,പരേതനായ ഫൈസൽ,സുരയ്യ,ഷമീമ ,മൈമൂന,സുനീറ, സുനീറ,അഷിദ.നിസ്കാരം നാളെ (ശനി) രാവിലെ 9.30 ന് എരുമത്തെരുവ് ജുമാ മസ്ജിദിൽ.
അഡ്വ.ടി ജെ ഐസക് വയനാട് ഡി സി സി പ്രസിഡന്റായി ചുമതലയേറ്റു
കല്‍പ്പറ്റ : വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി അഡ്വ.ടി ജെ ഐസക് ചുമതലയേറ്റു.കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ഐസക് മുന്‍ പ്രസിഡന്റ് എന്‍ ഡി അപ്പച്ചനില്‍ നിന്നും ചുമതലേറ്റത്.കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ വയനാട്ടില്‍ ഏല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും,ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വോട്ടുചോരി പ്രചരണത്തിന്റെ ഭാഗമായുള്ള സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ജില്ലയില്‍ വന്‍വിജയമാക്കി മാറ്റണമെന്നും കെ പി
പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപ തട്ടി:രണ്ട് പേര്‍ ഒളിവില്‍
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജ സ്വണ്ണം പണയം വെച്ച പ്രതികള്‍ ബാങ്കില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതായി പരാതി.പ്രതികള്‍ സ്വര്‍ണ്ണം പുതുക്കി വെക്കാന്‍ വന്നപോഴാണ് വ്യാജ സ്വര്‍ണ്ണമാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത് പോലീസില്‍ വിവരം അറിയിച്ചപ്പോഴേക്കും പ്രതികളായ കുനിയന്‍ വീട് ബഷീര്‍,എടവട്ടന്‍ വീട് ഷറഫുദ്ധീന്‍ എന്നിവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.പടിഞ്ഞാറത്തറ പോലീസ് ക്രൈം നമ്പര്‍ 58/2025 കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തിവരുന്നു നിലവില്‍ പ്രതികള്‍ ഒളിവിലാണ്. കേസിനാസ്പതമായ സംഭവം നടക്കുന്നത് പ്രതികള്‍ രണ്ട് വര്‍ഷം മുമ്പാണ്
മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ തുറന്ന് കാണിച്ച് എസ്.പി.സി കേഡറ്റുകള്‍
കല്‍പ്പറ്റ : ലഹരിക്കടിമപ്പെട്ട് നഷ്ടമാകുന്ന ജീവനുകളെയും,നശിക്കുന്ന ജീവിതങ്ങളെയും പൊതുജനത്തിന് മുമ്പില്‍ സ്‌കിറ്റായി അവതരിപ്പിച്ച് കൈയ്യടി നേടി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍. മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലാണ് ജി.എച്ച്.എസ്.എസ് നീര്‍വാരം,ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റ സ്‌കൂളിലെ കേഡറ്റുകള്‍ സ്‌കിറ്റുകള്‍ അവതരിപ്പിച്ചത്. 40-ഓളം കേഡറ്റുകള്‍ പങ്കെടുത്തു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികദിനത്തിനോട്(ദേശീയ ഏകതാ ദിനം) അനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി. ജയപ്രകാശ് ഉദ്ഘാടനം
ശക്തമായ മഴക്ക് സാധ്യത നാളെ വയനാട് ഉൾപ്പെടെ നാല് ജില്ലയിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം : സംഥാനത്ത് ശക്തമായ മഴക്ക് സാധ്യത നാളെ വയനാട് ഉൾപ്പെടെ നാല് ജില്ലയിൽ ഓറഞ്ച് അലേർട്ട് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്,മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
കൽപ്പറ്റ എൻ എസ് എസ് സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി
കൽപ്പറ്റ : എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് നടത്തി. വിദ്യാർത്ഥികൾ,അധ്യാപകർ,രക്ഷകർത്താക്കൾ, സന്നദ്ധ പ്രവർത്തകർ,പൊതുജനങ്ങൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി.66 പേരിൽ നിന്നായി 64 യൂണിറ്റ് രക്തം ശേഖരിച്ചു.ജില്ലാ ഹയർസെക്കൻഡറി വിഭാഗം കോഡിനേറ്റർ എം കെ ഷിവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.ഡോ.മോഹനരാജ്,എ എൻ ബീന,സീനിയർ
സി പി എം നേതാവ് പ്രസിഡൻ്റായ അർബൻ സഹകരണ സൊസൈറ്റിയിലെ ഭൂമികച്ചവടത്തിലെ അഴിമതി:സർക്കാർ മറുപടി പറയണം – ബി ജെ പി
മാനന്തവാടി : സി.പി.എം നേതാവ് പ്രസിഡൻ്റായ മാനന്തവാടി അർബർ സഹകരണ സൊസൈറ്റിയിൽ ഭൂമി കച്ചവടത്തിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതിൽ സർക്കാർ ഇടപെടണമെന്നും അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സൊസൈറ്റി പ്രസിഡൻ്റും,സെക്രട്ടറിയും,സൊസൈറ്റി ഡയറക്ടറും ചേർന്നാണ് ഈ തിരിമറിയ്ക്ക് കൂട്ടുനിന്നത്.വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ചന്ത ലേലത്തിൻ്റെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസിലുള്ള ആളാണ് ഇതേ സൊസൈറ്റിയിലെ ഡയറക്ടർ എന്നത് വളരെ ഗൗരവകരമാണ്.ക്ഷേത്രത്തിലെ നിയമനവിവാദത്തിലും ഈ വ്യക്തിക്കെതിരെ ആരോപണമുണ്ട്.സർക്കാർ കൃത്യമായ അന്വേഷണം നടത്തി
സി പി ഐ എം ഏരിയ കമ്മിറ്റി അംഗത്തിന് എതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതവും വസ്തുതാ വിരുദ്ധവുമാണ്
കൽപ്പറ്റ : സി പി ഐ എം കോട്ടത്തറ ഏരിയ കമ്മിറ്റിഅംഗമായ പി.ജംഷിദിന് എതിരായ ആരോപണം രാഷ്ട്രീയ പ്രേരിതവും വസ്തുത വിരുദ്ധവുമാണെന്ന് സി പി ഐ എം കോട്ടത്തറ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.പൊതുപ്രവർത്തനരംഗത്ത് സജീവമായി ഇടപെടുന്ന ചെറുപ്പക്കാരനായ സഖാവിനെ സമൂഹമാധ്യമത്തിൽ മോശമായി ചിത്രീകരിക്കുന്നതിന് കെട്ടിച്ചമച്ച പരാതിയാണ് കഴിഞ്ഞദിവസം ദൃശ്യ,പത്ര മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചത്.പരാതിക്കാരിയുടെയും ഭർത്താവിന്റെയും പിണങ്ങോടുള്ള വീട്ടിലെത്തി പതിനേഴാം തീയതി ജംഷീദ് മോശമായി പെരുമാറി എന്നാണ് ആരോപണം ഈ ആരോപണം ഭർത്താവും വീട്ടുകാരും പത്രസമ്മേളനം
പള്‍സ് പോളിയോ:ജില്ലയിൽ 58,054 കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കും
കൽപ്പറ്റ : ജില്ലയിലെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 58,054 കുട്ടികള്‍ക്ക് ഒക്ടോബര്‍ 12ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ടി.മോഹന്‍ദാസ് അറിയിച്ചു. തുള്ളിമരുന്ന് വിതരണം ചെയ്യാന്‍ ജില്ലയില്‍ 956 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കും.സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍,സബ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ബസ് സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാള്‍, ബാസാര്‍ തുടങ്ങി ആളുകള്‍ കൂടുതലായി വരുന്ന 22 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും
സംസ്ഥാനത്തിന് മാതൃകയായി വെങ്ങപ്പള്ളി
വെങ്ങപ്പള്ളി : മാതൃകാപരമായ പ്രവര്‍ത്തന മികവിന് സംസ്ഥാനത്തെ ആദ്യ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടി ജില്ലയുടെ അഭിമാനമായി മാറിയത് വെങ്ങപ്പള്ളി സി.ഡി.എസ് ആയിരുന്നു.ഈ വര്‍ഷത്തെ സംസ്ഥാനതല സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തില്‍ പ്രത്യേക പരാമര്‍ശവും വെങ്ങപ്പള്ളിക്ക് ലഭിച്ചു.2024 നവംബറിലാണ് സംസ്ഥാനത്തില്‍ ആദ്യമായി സിഡിഎസ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിനുള്ള ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ വെങ്ങപ്പള്ളി സി.ഡി.എസ് കരസ്ഥമാക്കിയത്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം
ഐ.എസ്.ഒ തിളക്കത്തില്‍ ജില്ലയിലെ 23 സിഡിഎസുകള്‍;മികവിന്റെ നേര്‍സാക്ഷ്യമായി ജില്ലാതല പ്രഖ്യാപനം
കൽപ്പറ്റ : ജില്ലയില്‍ ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം നേടിയ 23 സി.ഡി.എസുകളുടെ ജില്ലാതല പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ കുടുംബശ്രീ പിന്തുണയോടെ സംരംഭക, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിഡിഎസ് ഓഫീസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ 23 സിഡിഎസുകള്‍ക്ക് ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം ലഭിച്ചത് സി.ഡി.എസ് സേവനങ്ങള്‍ ജനസൗഹൃദമാക്കാനും ഫയല്‍ സംവിധാനം മെച്ചപ്പെടുത്താനും ഐഎസ്ഒ നിലവാരം കാത്തു സൂക്ഷിക്കുന്നതിലൂടെ
വാറണ്ട് നൽകാൻ ‘റിയാസിനെ കാണാനായില്ല, ശശീന്ദ്രന്‍ വീട്ടിലില്ല’;എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ കെട്ടിക്കിടക്കുന്നത് 391 കേസുകള്‍
കൊച്ചി : കേരളത്തിലെ പഴയതും നിലവിലുള്ളതുമായ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിചാരണ സംസ്ഥാനത്തുടനീളമുള്ള കോടതികളില്‍ ഇഴയുന്നു. പാര്‍ലമെന്‍റ്,നിയമസഭാംഗങ്ങള്‍ക്കെതിരായ 391 കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.ഇതില്‍ 59 എണ്ണം 10 വര്‍ഷത്തിലേറെയായി കോടതിയിലാണ്.100 കേസുകള്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെയും ശേഷിക്കുന്ന 232 എണ്ണം അഞ്ച് വര്‍ഷത്തില്‍ താഴെയുമായി കോടതിയിലാണ്.55 കേസുകളില്‍ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും 12 എണ്ണം മാത്രമാണ് നടപ്പിലാക്കിയത്.പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള 59 കേസുകളില്‍ 29 എണ്ണത്തില്‍ പൊലീസിന് സമന്‍സ് ലഭിച്ചില്ല.അവര്‍ക്ക്
സിപിഐഎം പ്രവര്‍ത്തകൻ ഒണിയന്‍ പ്രേമന്‍ വധക്കേസ്;പ്രതികളായ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും വെറുതെവിട്ടു
കണ്ണൂര്‍ : കണ്ണൂരിലെ സിപിഐഎം പ്രവര്‍ത്തകനായ ഒണിയന്‍ പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി.പ്രതികളായ ഒമ്പത് ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു.2015 ഫെബ്രുവരി 25നാണ് കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ വെട്ടിയത്. രണ്ട് കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പ്രേമന്‍ ആശുപത്രിയില്‍വെച്ച് മരിച്ചു.പ്രതികള്‍ക്ക് ആര്‍ക്കും തന്നെ കൊലപാതകവുമായി നേരിട്ട് ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് കണ്ടാണ് കോടതി വെറുതെ വിട്ടത്.കേസില്‍ ആകെ.
തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് മാറ്റിവച്ചു,പുതിയ തീയതി ഒക്ടോബര്‍ 4
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബമ്ബർ നറുക്കെടുപ്പ് മാറ്റിവച്ചു.പകരം ബമ്ബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു താരുമാനം.
പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 12 ലക്ഷം രൂപ തട്ടി:രണ്ട് പേര്‍ ഒളിവില്‍
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജ സ്വണ്ണം പണയം വെച്ച പ്രതികള്‍ ബാങ്കില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതായി പരാതി.പ്രതികള്‍ സ്വര്‍ണ്ണം പുതുക്കി വെക്കാന്‍ വന്നപോഴാണ് വ്യാജ സ്വര്‍ണ്ണമാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത് പോലീസില്‍ വിവരം അറിയിച്ചപ്പോഴേക്കും പ്രതികളായ കുനിയന്‍ വീട് ബഷീര്‍,എടവട്ടന്‍ വീട് ഷറഫുദ്ധീന്‍ എന്നിവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.പടിഞ്ഞാറത്തറ പോലീസ് ക്രൈം നമ്പര്‍ 58/2025 കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തിവരുന്നു നിലവില്‍ പ്രതികള്‍ ഒളിവിലാണ്.കേസിനാസ്പതമായ സംഭവം നടക്കുന്നത് പ്രതികള്‍ രണ്ട് വര്‍ഷം മുമ്പാണ് സ്വണ്ണമാണന്ന
പെരിക്കല്ലൂർ -പുൽപ്പള്ളി റോഡ് പണി ഉടനെ ആരംഭിക്കണം:ആം ആദ്മി പാർട്ടി
പുൽപ്പള്ളി : പൊട്ടി പൊളിഞ്ഞ് വാഹനഗതാഗതം ദുർഘടമായ പുൽപ്പള്ളി പെരിക്കല്ലൂർ റോഡിൽ റീടാറിങ്ങ് പണി ഉടനെ ആരംഭിക്കണം എന്ന് ആം ആദ്മി പാർട്ടി പുൽപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.23 വർഷങ്ങൾക്ക് മുൻപ് പണിത ഈ റോഡിൽ യാതൊരു അറ്റകുറ്റ പണികളോ റിട്ടാറിങ്ങ് പ്രവർത്തികളോ നടത്തതിനാൽ ഒരു വാഹനവും ഓടിക്കാൻ പറ്റാത്ത ദയനിയ സ്ഥിതിയിൽ ആണ്. മഴക്കാലത്ത് വലിയ കുഴികൾ രൂപപ്പെട്ട് വാഹനങ്ങൾ ഒട്ടും ഓടിക്കാൻ പറ്റാത്ത സ്ഥിതിയിൽ ആയിരുന്നു. അപ്പോൾ എം.എൽ.എ അടക്കമുള്ളവർ പറഞ്ഞത് മഴക്കാലം കഴിഞ്ഞാൽ
ഹരിത മിത്രം 2.0,നൂറിൻ്റെ നിറവിൽ തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം : മാലിന്യനിർമാർജനരംഗത്ത് ഹരിതകർമ്മ സേന ചെയ്തുവരുന്ന വാതിൽ പടി സേവനങ്ങൾ പരിഷ്കരിച്ച മൊബൈൽ ആപ്പ് ഹരിത മിത്രം 2.0 വഴി 100% പൂർത്തീകരിച്ച വയനാട് ജില്ലയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്തായി തരിയോട്.2025 സെപ്റ്റംബർ മാസം മുതലാണ് ഹരിത മിത്രം 2.0 കേരളത്തില എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആരംഭിച്ചത്.ഈ നേട്ടത്തിന് വേണ്ടി ഹരിത കർമ്മ സേന അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ,ഹെൽത്ത് ഇൻസ്പെക്ടർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെയുള്ളവർ വലിയ പരിശ്രമം നടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി അറിയിച്ചു. ഇൻഫർമേഷൻ കേരള
വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്തുള്ള ദുല്‍ഖറിന്റെ ഹര്‍ജി;കസ്റ്റംസിനോട് വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിനെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കസ്റ്റംസിന്റെ വിദശീകരണം തേടി ഹൈക്കോടതി.ദുല്‍ഖറിന്റെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ദുല്‍ഖര്‍ കോടതിയെ സമീപിച്ചത്.എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നാണ് ദുല്‍ഖറിന്റെ വാദം.വാഹനം വിട്ടുകിട്ടണമെന്നും ഹര്‍ജിയില്‍.
ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ഹൃദയ സംഗമവും പുരസ്കാര സമർപ്പണവും 28-ന്
കൊച്ചി : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയ സംഗമവും വൊക്കേഷണൽ എക്സലൻസ് പുരസ്കാര സമർപ്പണവും സെപ്റ്റംബർ 28 ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ‘ഹൃദയ സംഗമം’ ലിസി ഹോസ്പിറ്റൽ,റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ എന്നിവരുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. രാവിലെ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സ്വതന്ത്ര ഡയറക്ടർ വി.ജെ.കുര്യൻ മുഖ്യാതിഥിയാകും.ഇതിന്റെ ഭാഗമായി ബോധവൽക്കരണ
വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്
മാനന്തവാടി : വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്.വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം.കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.കുട്ടി മാനനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ.അതേസമയം കുട്ടിയെ ആക്രമിച്ചത് പുലി ആകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
പാലാക്കുളി-ചെറുപുഴ റോഡ്:ഉടൻ ഗതാഗതയോഗ്യമാക്കണം-ബി.ജെ.പി
മാനന്തവാടി : പാലാക്കുളി – ചെറുപുഴ റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും മുൻസിപ്പാലിറ്റി അധികൃതർ തിരിഞ്ഞു നോക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു.റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി പ്രതിഷേധിച്ചു.മണ്ഢലം പ്രസിഡൻ്റ് സുമ രാമൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ഇല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ബി.ജെ.പി മുൻസിപ്പൽ കമ്മിറ്റി വൈസ്.പ്രസിഡൻ്റ് പി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഒബിസി മോർച്ച ജില്ല ജന:സെക്രട്ടറി ഗിരീഷ് കട്ടക്കളം,യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജിത്ത്
സിബിഎസ്ഇ വയനാട് ജില്ലാ കലോത്സവം സമാപിച്ചു
കൽപറ്റ : ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ലാ കലോത്സവം സമാപിച്ചു. കാറ്റഗറി ഒന്ന് വിഭാഗത്തിൽ ഹിൽബ്ലൂം സ്കൂൾ സ്കൂൾ ഒന്നാം സ്ഥാനവും കൽപറ്റ ഡി പോൾ പബ്ലിക് സ്കൂൾ,മീനങ്ങാടി ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കാറ്റഗറി 2 വിഭാഗത്തിൽ മൂലങ്കാവ് ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ,ബത്തേരി ഭാരതീയ വിദ്യാമന്ദിർ,പൂമല മെക്ലോട്സ് ഇംഗ്ലിഷ് മീഡിയം സ്കൂൾ എന്നിവർ യഥാക്രമം ഒന്നു മുതൽ 3 വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി.കാറ്റഗറി 3
പാലക്കാട് പ്ലസ് ടു വിദ്യാര്‍ഥിനി ശുചിമുറിയില്‍ ജീവനൊടുക്കി
പാലക്കാട് : പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍.നെല്ലിപ്പതി കുഴിവിള വീട്ടില്‍ മഹേഷ് കുമാറിന്റെ മകള്‍ അരുന്ധതിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അഗളി ജിവിഎച്ച്എസ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.ഇന്നലെ വൈകീട്ടാണ് സംഭവം.സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.മൃതദേഹം അഗളി ഗവ.ആശുപത്രി മോര്‍ച്ചറിയില്‍.
സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വ്യാപിക്കുന്നു, ഇരകളാകുന്നത് ചെറുപ്പക്കാര്‍; നിരീക്ഷണം ശക്തമാക്കും, ബാങ്കുകളുമായി കൈകോര്‍ക്കാന്‍ പൊലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസും ബാങ്കുകളും കൈകോര്‍ക്കുന്നു. സംശയാസ്പദമായ അക്കൗണ്ടുകള്‍,എടിഎം പിന്‍വലിക്കലുകള്‍,ചെക്ക് ഇടപാടുകള്‍,വ്യാജ ഡിജിറ്റല്‍ അറസ്റ്റില്‍ ഉള്‍പ്പെട്ട് വലിയ തുകകള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറല്‍ തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പൊലീസും ബാങ്കുകളും പരസ്പരം സഹകരിക്കുന്നത്.പൊലീസ് സഹായത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കും.ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.സെക്യൂരിറ്റി /അലര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും 27
മരുന്നിലും കൈവെച്ച് ട്രംപ്, ഇറക്കുമതിക്ക് 100 ശതമാനം താരിഫ്;ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍, ഇന്ത്യയെ എങ്ങനെ ബാധിക്കും?
വാഷിങ്ടണ്‍ : ബ്രാന്‍ഡഡ്,പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ മരുന്നുകമ്പനികളെ ട്രംപിന്റെ പുതിയ പ്രഖ്യാപനം സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ‘ഒക്ടോബര്‍ 1 മുതല്‍, ഒരു മരുന്നു കമ്പനി അമേരിക്കയില്‍ അവരുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നില്ലായെങ്കില്‍ അവരുടെ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് മരുന്നുകള്‍ക്ക് ഞങ്ങള്‍ 100 ശതമാനം താരിഫ് ചുമത്തും,’- ട്രംപ് ട്രൂത്ത് സോഷ്യലില്‍
ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
ആലപ്പുഴ : നിരക്കി മാറ്റുന്ന ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം.തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്. കഴിഞ്ഞ 22ന് രാവിലെ 11ന് കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം.ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടിയെ ആദ്യം