ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്ട്ട് കൊണ്ട് അര്ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല് ശനിയാഴ്ച വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും
Author: Rinsha
സിപിഎം പാർട്ടി കോൺഗ്രസ്: ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും
പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് എഐസി യു.കെയെ പ്രതിനിധീകരിക്കുന്നത് മധുര : 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനായി AIC, UKയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളി എത്തുന്നു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണിൽ നിന്നുള്ള ഹർസേവ് ബെയിൻസിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 1967 ൽ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയർലൻഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. മുൻപ് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്ന രാജേഷ് കൃഷ്ണ,
ഗോകുലിൻ്റെ മരണം: ഉന്നതതല അന്വേഷണം വേണം: കെ.കെ. ഏബ്രഹാം
പുല്പള്ളി: ഗോത്രവർഗ്ഗ യുവാവ് അമ്പലവയൽ നെല്ലാറച്ചാൽ ഗോകുൽ കല്പറ്റ പോലീസ് കസ്റ്റഡിയിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേക്ഷണം വേണമെന്ന് മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. കെ. ഏബ്രഹാം ആവശ്യപ്പെട്ടു.പ്രായപൂർത്തി പോലും ആകാത്ത ഗോത്രവർഗ്ഗ ബാലനെ അനിധികൃതമായി കല്പറ്റ പോലീസ് കസ്റ്റഡിയിൽ വച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥ തിയോടുള്ള കടുത്ത വെല്ലുവിളിയുമാണ്.പാവപ്പെട്ട ഒരു ഗോത്രവർഗ്ഗചെറുപ്പക്കാരൻ കസ്റ്റഡിയിൽ വച്ച് മരിച്ചിട്ടും പോലീസ് ക്രൂരമായി നിസാരവൽക്കരിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന മുഴുവൻ പോലീസ്
*വയനാട്ടിൽ പാസ്സ്പോർട്ട് സേവാകേന്ദ്രം അനുവദിക്കണം: കേരള പ്രവാസി സംഘം*
കൽപറ്റ: വയനാട് ജില്ലയിൽ പാസ്സ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ പുതിയ പാസ്സ്പോർട്ട് എടുക്കുന്നതിനും, പുതുക്കുന്നതിനും, വെരിഫിക്കേഷൻ അടക്കമുള്ള ആവശ്യങ്ങൾക്കും കോഴിക്കോട് റീജിയണൽ പാസ്പോർട്ട് കേന്ദ്രത്തെയാണ് വയനാട് ജില്ലയിൽ നിന്നുള്ളവർ ആശ്രയിക്കുന്നത്. ജില്ലയുടെ ഉൾഗ്രാമങ്ങളിൽ നിന്നടക്കം നിരവധി പേരാണ് നിലവിൽ കോഴിക്കോട് ഓഫീസിനെ ആശ്രയിക്കുന്നത്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൽപറ്റയിൽ ചേർന്ന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ കെ നാണു
തമിഴ്നാട്ടിൽ കടന്നൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു
ഗൂഡല്ലൂർ: പെരുന്നാൾ ആഘോഷത്തിനായി തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ എത്തിയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു.കോഴിക്കോട് കുറ്റ്യാടി സ്വദേശി സാബിർ ആണ് മരിച്ചത്. സാബിറിനൊപ്പം കൂടെയുണ്ടായിരുന്ന മറ്റ് രണ്ടു പേർക്കും കടന്നൽ കുത്തേറ്റു.ഇവരെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിക്കെതിരെ മാതൃക അവതരണം നടത്തി ക്രിസ്തുരാജ പബ്ലിക് സ്കൂൾ
കൽപ്പറ്റ : ലഹരിക്കെതിരെ കൈകോർക്കുക എന്ന ലക്ഷ്യവുമായി ക്രിസ്തുരാജ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ വിവിധ ഇടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.ലഹരി എന്ന വിപത്ത് വിദ്യാർഥികളിലും യുവാക്കളിലും ഒരുപോലെ വില്ലനായി മാറിക്കൊണ്ടിരിക്കുന്ന ഈ പ്രത്യക്ഷ കാലഘട്ടത്തിൽ ലഹരിക്കെതിരെ മാതൃകയായ പ്രവർത്തനം നടത്തി ജനങ്ങളിലേക്ക് സന്ദേശം നിൽക്കുകയാണ് വിദ്യാർത്ഥികൾ. പൊതുസമൂഹങ്ങളിൽ നിന്നും ലഭ്യമാകുന്ന വ്യത്യസ്ത രൂപത്തിലും പേരിലും ഉള്ള ഇത്തരം വസ്തുക്കൾ ഇല്ലാതാക്കുന്നത് ഒരു വിദ്യാർതിയിലൂടെ വലിയൊരു സമൂഹത്തിനെയാണ്. കൽപ്പറ്റ, മുണ്ടേരി കാപ്പൻകൊല്ലി, കാവുംമന്ദം, ചുണ്ട തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. കൽപ്പറ്റ
എം.ഡി. എം.എ യു മായി യുവാവ് പിടിയിൽ
ബത്തേരി : മലപ്പുറം പന്തല്ലൂർ കടമ്പോട് മാമ്പ്ര വളപ്പിൽ വീട്ടിൽ ജാബിർ അലി (29)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 01.04.2025 തീയതി ഉച്ചയോടെ കർണാടയിൽ നിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കൈ കാണിച്ച് നിർത്തി പരിശോധന നടത്തിയതിലാണ് 1.16 ഗ്രാം എം.ഡി.എം.എ യുമായി ഇയാൾ പിടിയിലാവുന്നത്. സബ് ഇൻസ്പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ അരുൺജിത്ത്, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് തുടങ്ങിയവരും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്.
ബത്തേരി ഹാപ്പിനെസ്സ് ഫെസ്റ്റിൽ വൻ ജനതിരക്ക്
ബത്തേരി : ഇന്ന് വേദിയിൽ സഫീർ കുറ്റ്യാടി ആൻഡ് ഫിറോസ് നാദാപുരം നയിക്കുന്ന ഗാനമേള.ഒപ്പം പ്ലാനടോറിയം, 500 അടി നീളമുള്ള മറൈൻ അക്വാ ടണൽ, റോബോട്ടിക് അനിമൽസ്, പെറ്റ് ഷോ, ഫുഡ് കോർട്ട്, അമുസ്മെന്റ് പാർക്ക് തുടങ്ങി ഒട്ടനവധി പരിപാടികൾ.
വയനാട്ടിലെ ‘കടലിലും ‘ മത്സ്യകന്യകമാർ നീന്തി തുടിക്കുന്നു. ഫ്ലയിങ് കിസ്സ് കൊടുക്കുന്നു.
കൽപ്പറ്റ : സെൽഫിക്ക് പോസ് ചെയ്ത് മത്സ്യകന്യകമാർ ലക്ഷകണക്കിന് മത്സ്യങ്ങൾ.വയനാട്ടിലെ ഏറ്റവും വലിയ അക്വാ ടണൽ എക്സ്പോ അമ്യൂസ്മെന്റ് പാർക്ക് .പ്രദർശന സ്റ്റാളുകൾ ദിവസേന കലാപരിപാടികൾ.ഇന്ന് ഇശൽ നൈറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായ അക്വാ ടണൽ എക്സ്പോയിലേക്ക് ഏവർക്കും സ്വാഗതം.
അക്വ ടണൽ എക്സ്പോയിൽ ഇന്ന് ഇശൽ രാവ്
കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായുള്ള അക്വാ ടണൽ എക്സ്പോയിൽ ഇന്ന് കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ചെറിയപെരുന്നാളിനോടനുബന്ധിച്ച് ഇശൽ രാവ് ഉണ്ടാകും. വയനാട്ടിലെ ഏക കവാലി സൂഫി സിംഗർ ആയ നിയാസ് വയനാടും വയനാട് വിഷൻ ഇശൽ നൈറ്റ് വിന്നർ റിഷാനയും ചേർന്ന് നയിക്കുന്ന ഇശൽ രാവ് ആണ് ഒരുക്കിയിട്ടുള്ളത്. വടക്കേ ഇന്ത്യൻ ഗസൽ കവാലി സൂഫി ഗായകർക്കൊപ്പം പ്രശസ്തനായ ആൽബം സിംഗർ കൂടിയായ
ചെറിയ പെരുന്നാൾ ഇത്തവണ ഹാപ്പിനെസ്സ് ഫെസ്റ്റിലാക്കാം
കൽപ്പറ്റ : പെരുന്നാളിനോടനുബന്ധിച്ചു ഇല്ലം ബാണ്ടിന്റെ മെഗാ ബാൻഡ് ഷോ 31 മാർച്ച് 2025 തിങ്കളാഴ്ച. ..കടൽ കാഴ്ചകൾ, ടണൽ അക്വാറിയം, ഓപ്പൺ പെറ്റ് ഷോ, റോബോട്ടിക് അനിമൽസ്, സ്റ്റാളുകൾ, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, ദിവസവും സ്റ്റേജ് ഷോകൾ എന്നിവയും ആസ്വദിക്കാം.വരൂ പെരുന്നാൾ നമുക്കൊന്നിച്ചു അടിച്ചു പൊളിക്കാം.
കൽപ്പറ്റയിൽ വയനാട് അക്വാ ടണൽ എക്സ്പോ തുടങ്ങി
കൽപ്പറ്റ : വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി കൽപ്പറ്റ ബൈപ്പാസിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടത്തുന്ന അക്വാ ടണൽ എക്സ്പോ ആരംഭിച്ചു. . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡ്രീംസ് എന്റർടൈൻമെന്റിന്റെ സഹകരണത്തോടുകൂടിയാണ് ഒരു മാസത്തെ അക്വാ ടണൽ എക്സ്പോ നടത്തുന്നത് .ഒരു മാസക്കാലം കേരളത്തിലെ ഏറ്റവും വലിയ അക്വാ ടണൽ എക്സ്പോയാണ് കൽപ്പറ്റ ബൈപ്പാസ് റോഡിൽ നടക്കുന്നത്. വയനാട് ജില്ലയുടെ വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി ഡി
സുൽത്താൻബത്തേരിയിൽ ഹാപ്പിനസ് ഫെസ്റ്റ് ഇന്ന് മുതൽ
സുൽത്താൻ ബത്തേരി : കടൽക്കാഴ്ചകളുടെയും ആകാശ വിസ്മയങ്ങളുടെയും കൗതുക കാഴ്ചകളുമായി ഹാപ്പിനസ് ഫെസ്റ്റിന് ഇന്ന് ബത്തേരിയിൽ തുടക്കം കുറിക്കും.വൈകിട്ട് ആറ് മണിക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗ വികസന മന്ത്രി ഒ ആർ കേളു പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘടന ശേഷം ഷാഡോസ് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. നാളെ ഇല്ലം ബാൻഡ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ബാൻഡ് ഷോ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ്.സുൽത്താൻബത്തേരി സെൻറ് മേരീസ് കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച പവലിയനിലാണ്
ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കൈതകൽ : പനമരം പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ലോമാസ് ലൈറ്റ് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. മൊയ്തീൻ മാസ്റ്റർ,കളത്തിൽ മജീദ്, മജീദ് ജീനമ്പീടൻ,കുഞ്ഞമ്മദ് കീരിയിൽ,ഔസേപ്പ്, ജോയ് കൊട്ടുകപള്ളി, സലീം, അസീസ് തുടങ്ങിയവർ പങ്കെടുത്തു
വെള്ളമുണ്ടയിൽസൗജന്യ തിമിര നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട : ക്ഷീരോൽപാദക സഹകരണ സംഘവും ഐ ട്രസ്റ്റ്ഐ ക്ലിനിക് മുട്ടിലുംസംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ചഅത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള സൗജന്യനേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എട്ടേനാൽ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ് സന്തോഷ്കുമാർ എ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എം ഡി, ആഷിഫ് തരുവണ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളാര്മല സ്ക്കൂളിനായി പുത്തന് ക്ലാസ് മുറികള് കൈമാറി
കല്പ്പറ്റ : ഉരുള്പൊട്ടലില് സ്ക്കൂള് നഷ്ടപ്പെട്ട വെള്ളാര്മല ഗവ. വൊക്കേഷനല് ഹയര് സെക്കന്ഡറി സ്ക്കൂളിലെ വിദ്യാര്ഥികള്ക്കായി മേപ്പാടി ഗവ. ഹയര്സെക്കന്ഡറി സ്ക്കൂളില് നിര്മാണം പൂര്ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി ഓണ്ലൈനായി നിര്വഹിച്ചു. ബില്ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബിഎഐ) യാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളും ശുചിമുറികളും നിര്മിച്ചു നല്കിയത്.ഉരുള്പൊട്ടല് ദുരന്തത്തിനു ശേഷം വെള്ളാര്മല ഗവ. വൊക്കേഷനല് ഹയര് സെക്കന്ഡറി സ്ക്കൂള് മേപ്പാടി ഗവ. ഹയര്സെക്കന്ഡറി സ്ക്കൂളിലാണ് പ്രവര്ത്തിക്കുന്നത്. ഇവര്ക്കായി ബിഎഐ
രാഹുല് തുടങ്ങി പ്രിയങ്കയിലൂടെ തുടരുന്നു;കൈത്താങ്ങില് ഉയര്ന്നത് 84 വീടുകള്കുഞ്ഞവറാന്റെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമായി
കല്പ്പറ്റ : കാട്ടാന കൊലപ്പെടുത്തിയ കുഞ്ഞവറാന്റെ കുടുംബത്തിനായി നിര്മ്മിച്ച വീടിന്റെ താക്കോല് പ്രിയങ്കാഗാന്ധി എം പി കൈമാറി. 2023 നവംബര് നാലിനായിരുന്നു കാട്ടാനയുടെ ആക്രമണത്തില് മേപ്പാടി എളുമ്പിലേരി കുഞ്ഞവറാന് കൊല്ലപ്പെടുന്നത്. കുടുംബത്തിന്റെ ആശ്രയമായിരുന്ന കുഞ്ഞവറാന് മരിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. നാല് പെണ്മക്കളുള്ള കുടുംബത്തിന്റെ ആശ്രയമായിരുന്നു അദ്ദേഹം. എസ്റ്റേറ്റുപാടിയില് ഏറെ ദുരിതങ്ങളോട് മല്ലടിച്ച് ജീവിച്ചിരുന്ന കുടുംബത്തിന് വീടെന്ന സ്വപ്നം എന്നും എത്രയോ അകലെയായിരുന്നു. ഇതിനിടയിലാണ് പ്രദേശത്തെ പൊതുപ്രവര്ത്തകരോടൊത്ത് രാഹുല്ഗാന്ധി എം പിയെ കാണാനായി കുഞ്ഞവറാന്റെ കുടുംബം കല്പ്പറ്റയിലെത്തിയത്. രാഹുലിനെ
മരക്കടവ് – ഡിപ്പോ മടപ്പുരയിൽ തിരുവപ്പന മഹോത്സവം
പുല്പ്പള്ളി : മരക്കടവ് ഡിപ്പോ ശ്രീമുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവം മാർച്ച് 28 മുതൽ 30 വരെ നടക്കും. 28 ന് വൈകീട്ട് ആറ് മണിക്ക് നടതുറക്കൽ,7 മണിക്ക് സുദർശന ഹോമം, ആവാഹനം, 8 ന് തിലഹവനം, 9 ന് അത്താഴ പൂജ എന്നിവ നടക്കും. 29 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.30 ന് മൃത്യുഞ്ജയ ഹോമം, 8 ന് കലശപൂജ, ഉച്ച കഴിഞ്ഞ് 2 ന് കൊടി ഉയർത്തൽ, 2.30 ന് മലയിറക്കൽ, 4.30
ഗാന്ധിയൻ മൂല്യങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണം: ഗാന്ധിജി കൾച്ചറൽ സെൻറർ
കൽപ്പറ്റ : ലഹരിയും മദ്യവും മയക്കുമരുന്നുകളും മനുഷ്യ ശരീരത്തെയും മനസ്സിനെയും കാർന്നു തിന്നുന്ന മഹാവിപത്തായി മാറിയിരിക്കുന്ന ഇന്നത്തെ പ്രത്യേക കാലഘട്ടത്തിൽ ലഹരി വിരുദ്ധ ആശയങ്ങളും ഗാന്ധിയൻ മൂല്യങ്ങളും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗാന്ധിജി കൾച്ചറൽ സെൻറർ വയനാട് ജില്ലാ കമ്മിറ്റി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ലഹരി ഉപയോഗവും വ്യാപനവും തടയുവാൻ സർക്കാർ കൂടുതൽ കാര്യക്ഷമമായി ഇടപെടണം, സമൂഹം ഗാന്ധിജിയിൽ നിന്ന് അകന്നു പോയതാണ് ഇന്ന് നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസത്തിലൂടെ മാത്രമേ മഹത്തായ ആശയങ്ങളും
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യണം : പി പി ആലി
കോട്ടത്തറ : തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും നാലുമാസമായി മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി.ദേശീയ മിനിമം വേതനമായ 700 രൂപ എന്നത് തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകുമെന്ന് പ്രഖ്യാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണം.തൊഴിലുറപ്പ് തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. തുച്ഛമായ വേതനവും അതുതന്നെ സമയബന്ധിതമായി ലഭിക്കാത്ത അവസ്ഥയും മൂലം ഉപജീവനത്തിന് തന്നെ പ്രയാസം നേരിടുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ വിഷയങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന
ഇന്ത്യൻ ഗ്രാൻഡ്മുഫ്തി കാന്തപുരം ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു
കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശസ്ഥാപന ജനപ്രതിനിധിക്കുള്ള അംബേദ്കർ ദേശീയ പുരസ്കാരം നേടിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്മർകസ് ഓസ്മകിന്റെ സ്നേഹോപഹാരം നൽകിഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അനുമോദിച്ചു.കാരന്തൂർമർക്കസു സ്സഖാഫത്തി സ്സുന്നിയ്യയിൽ നടന്ന ചടങ്ങിൽമർകസ് അലുംനി അസോസിയേഷൻ പ്രസിഡന്റ് സി. പി ഉബൈദുല്ല സഖാഫി, ജനറൽ സെക്രട്ടറി സാദിഖ് കൽപ്പള്ളി,ബാദുഷ സഖാഫി,ജൗഹർ കുന്നമംഗലം,ഡോ. സി. കെ ഷമീം,അഡ്വ. സയ്യിദ് സുഹൈൽ നൂറാനി,സി.കെ മുഹമ്മദ് തുടങ്ങിയവർ
പ്രിയങ്കാഗാന്ധി എം പി നാളെ മുതല് 29 വരെ മണ്ഡലത്തില്
കല്പ്പറ്റ : പ്രിയങ്കാഗാന്ധി എം പി നാളെ (27/03 ) മുതല് 29 വരെ മണ്ഡലത്തിലെ വിവിധ പരിപാടികളില് പങ്കെടുക്കും. രാവിലെ 8.45ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രിയങ്ക ഗാന്ധി അവിടെനിന്നും റോഡ് മാർഗം വയനാട്ടിലെത്തും. രാവിലെ പത്തരക്ക് പുല്പ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര സന്ദര്ശനത്തോടെയാണ് പ്രിയങ്കാഗാന്ധിയുടെ മണ്ഡലത്തിലെ പരിപാടികള്ക്ക് തുടക്കമാവുക. തുടര്ന്ന് 10.50ന് പുല്പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം എം പി ഉദ്ഘാടനം ചെയ്യും. 12.10ന് ഇരുളം സെന്റ് സെബാസ്റ്റ്യന്സ് ദേവാലയ ഗ്രൗണ്ടില് നടക്കുന്ന
കേരള മുസ്ലിം ജമാഅത്ത് പെരുന്നാൾ കിറ്റ് നൽകി
കൽപ്പറ്റ : വേദനയും ബുദ്ധിമുട്ടുമനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുകയെന്നത് നോമ്പ് നൽകുന്ന വലിയ സന്ദേശമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുൽറഹ്മാൻ ഫൈസി പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ വേദന മനസാക്ഷിയുള്ള ഓരോ മനുഷ്യൻ്റെതുമാണ്. അവിടെ ഒരു വിഭാഗീയ ചിന്തകൾക്കും പ്രസക്തിയില്ല. അദ്ദേഹം പറഞ്ഞു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും കേരള മുസ്ലിം ജമാഅത്ത് നൽകുന്ന പെരുന്നാൾകിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 750 കുടുംബങ്ങൾക്ക് സഹായം നൽകി. സംസ്ഥാന സെക്രട്ടറി മജീദ്
ഭവനരഹിതരായ നാല് കുടുംബങ്ങള്ക്ക് ഭൂമി നല്കി
പുതിയിടംകുന്ന് : വി.ചാവറ കുര്യാക്കോസ് ഏലിയാസ് പളളിയുടെ നേതൃത്വത്തില് ജില്ലയിലെ ഭവനരഹിതരായ നാല് കുടുംബങ്ങള്ക്ക് ഭൂമി കൈമാറി. മാനന്തവാടി രൂപതയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടവകാംഗമായ ലീല അറയ്ക്കല് ഇഷ്ടദാനമായി നല്കിയ 50 സെന്റ് ഭൂമിയാണ് കൈമാറിയത്. മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടലില് വീട് നഷ്ടമായ ഒരു കുടുംബം, മാനന്തവാടി, മീനങ്ങാടി, നടവയല് എന്നിവിടങ്ങളില് നിന്നുളള ഓരോ കുടുംബം എന്നിവര്ക്കാണ് ഭൂമി നല്കിയത്. ഉരുള്പൊട്ടലില് വീട് നഷ്ടമായ കുടുംബത്തിന് മാനന്തവാടി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഡബ്ല്യു.എസ്.എസ്.എസിന്റെ നേതൃത്വത്തില് വീട് വെച്ച്
മാനന്തവാടി ടൗണിലും വള്ളിയൂർകാവിലും ഗതാഗത നിയന്ത്രണം
മാനന്തവാടി : ടൗണിലും വള്ളിയൂർകാവിലും ഗതാഗത നിയന്ത്രണം .വള്ളിയുർകാവ് ആറാട്ട് മഹോത്സവം അവസാന ദിവസങ്ങളായ 27.03.2025,28.03.2025 തിയ്യതികളിൽ മാനന്തവാടി ടൗണിലും വള്ളിയുർകാവിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി * തലശ്ശേരി ഭാഗത്ത് നിന്നും മൈസൂർ ഭാഗത്ത് നിന്നും കൽപ്പറ്റ ഭാത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും നാലാം മൈൽ വഴി പോകേണ്ടതാണ്.* മൈസൂർ ഭാഗത്ത് നിന്നും വരുന്ന ചരക്കു വാഹനങ്ങൾ കാട്ടിക്കുളം 54 വഴി കോയിലേരി വഴി പോകേണ്ടതാണ് * കൽപ്പറ്റ ഭാഗത്ത് നിന്നു വരുന്ന ചരക്ക് വാഹനങ്ങൾ കോയിലേരിയിൽ
അബീഷ ഷിബിക്ക് കൈത്താങ്ങായി ബോചെ
വയനാട് : സൈക്കിളിംഗില് ദേശീയതലത്തില് മത്സരിക്കാന് യോഗ്യത നേടിയ അബീഷ ഷിബിക്ക് സാമ്പത്തിക സഹായവുമായി ബോചെ. വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തില് വെള്ളിത്തോട് താമസിക്കുന്ന അബീഷ ഷിബിക്ക്, ഹരിയാനയില് വെച്ച് നടക്കുന്ന മത്സരത്തില് പങ്കെടുക്കുന്നതിനുള്ള ചെലവ് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ വിവരം ബോചെ ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് വഴി അറിഞ്ഞ ബോചെ സഹായം നല്കാന് മുന്നോട്ട് വരികയായിരുന്നു. ബോചെ ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് വയനാട് ജില്ലാ കമ്മിറ്റി മുഖേന അബീഷ ഷിബിക്ക്
നൂറയുടെ മൊബൈല് ഹെല്ത്ത് സ്ക്രീനിംഗ്കോഴിക്കോട്ട് പ്രവര്ത്തനമാരംഭിച്ചു
കോഴിക്കോട് : നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്ത്തിക്കുന്ന മൊബൈല് ഹെല്ത്ത് സ്ക്രീനിംഗ് സംവിധാനമായ ‘നൂറ എക്സ്പ്രസ് ‘ കോഴിക്കോട്ട് പ്രവര്ത്തനമാരംഭിച്ചു. ഫ്യൂജി ഫിലിം ഹെല്ത്ത് കെയറും ഡോക്ടര് കുട്ടീസ് ഹെല്ത്ത് കെയറും ചേര്ന്നുള്ള സംയുക്ത സംരംഭമാണ് നൂറ എക്സ്പ്രസ്. കൂടുതലാളുകള്ക്ക് ഉന്നത നിലവാരത്തിലുള്ള സ്ക്രീനിംഗ് സൗകര്യങ്ങളൊരുക്കാന് നൂറയുടെ ആഗോള പങ്കാളിയായ ഫ്യൂജി ഫിലിം വിവിധ രാജ്യങ്ങളിലെ നഗരങ്ങളില് നൂറ ഹെല്ത്ത് സ്ക്രീനിംഗ് സെന്ററുകളാരംഭിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച നൂറ എക്സ്പ്രസ് പ്രാദേശിക പങ്കാളികളുമായി ചേര്ന്ന് കോര്പറേറ്റ് ഹെല്ത്ത്
പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ:ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബേസ്ബാൾ ചാംപ്യൻഷിപ്പിന് ഷെഡ്യൂൾ പ്രഖ്യാപിച്ചു
മുക്കം : 2024 – 25 അക്കാദമിക് വർഷത്തെ അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബേസ്ബാൾ ചാമ്പ്യൻഷിപ്പിന് മഹാത്മാ ഗാന്ധി സർവ്വകലാശാല വേദിയാകും. പ്രിയങ്ക ഗാന്ധി എം.പി.യുടെ ഇടപെടലിനെ തുടർന്നാണ് പ്രഖ്യാപനം. കഴിഞ്ഞ അദ്ധ്യയന വർഷം ചാംപ്യൻഷിപ് നടക്കുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് യൂണിവേഴ്സിറ്റികൾക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് മത്സരങ്ങൾ റദ്ദാക്കിയിരുന്നു. ഈ വർഷവും സമാന സാഹചര്യം ഉണ്ടായാൽ താരങ്ങൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനും തുടർ പഠനത്തിന് അഡ്മിഷൻ ലഭിക്കാതിരിക്കുകയും ക്യാഷ് അവാർഡും സ്കോളർഷിപ്പും ലഭിക്കാത്ത
ഒന്നാംഘട്ട ഗുണഭോക്ത്യ പട്ടികയിലുള്ളവർക്ക് ഇന്ന് കൂടി സമ്മതപത്രം നല്കാം
കൽപ്പറ്റ : പുനരധിവാസ ടൗൺഷിപ്പിനുള്ള ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇന്നുകൂടി (മാർച്ച് 24) സമ്മതപത്രം നൽകാം. ടൗൺഷിപ്പിലേക്ക് 122 ഗുണഭോക്താക്കളാണ് ഇതുവരെ സമ്മതപത്രം നല്കിയത്. 107 പേർ വീടിനായും 15 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്കിയത്. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്പ്പെട്ട ഗുണഭോക്താക്കൾക്ക് നാളെ (മാർച്ച് 25) മുതൽ ടൗൺഷിപ്പിലേക്കും സാമ്പത്തിക സഹായത്തിനും സമ്മതപത്രം നൽകാം. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്പ്പെട്ട 160 ഗുണഭോക്താക്കള്ക്ക് വില്ലേജ് ഓഫീസര് മുഖേന വീടുകളിലെത്തി സമ്മതപത്രത്തിനുള്ള ഫോറം നല്കി
രാത്രി യാത്ര നിരോധനം: സത്യവാങ്മൂലം കർണാടക സർക്കാർ പരിശോധിക്കും
കൽപ്പറ്റ : രാത്രി യാത്രാ നിരോധന വിഷയത്തിൽ നിലനിൽക്കുന്ന കേസിൽ ഒരു സ്വകാര്യ വ്യക്തി കക്ഷി ചേരുന്നതുമായി ബന്ധപ്പെട്ട് കോടതി അഭിപ്രായം തേടിയപ്പോൾ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് പൂർണ്ണ യാത്രാ നിരോധനത്തെ പിന്തുണയ്ക്കുന്നു എന്ന് അറിയിച്ചത് പിൻവലിക്കാൻ കർണാടക സർക്കാർ ആവശ്യപ്പെട്ടു.കോടതിയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നൽകിയ സത്യവാങ്മൂലം കർണ്ണാടക സർക്കാർ നയമല്ലെന്നും 2019 ലെ സത്യവാങ്ങ്മൂലം തെറ്റായി ആവർത്തിച്ച് നൽകുകയാണുണ്ടായതെന്നും കർണാടക സ്പഷ്ടീകരിച്ചു. മേൽ സത്യവാങ്മൂലം പിൻവലിക്കണമെന്ന് കർണാടക സർക്കാർ കർണാടക അഡ്വക്കേറ്റ് ജനറലിനോട് ഇന്നലെ ആവശ്യപ്പെട്ടിട്ടു.