തരുവണ : എസ്ഡിറ്റിയു വയനാട് ജില്ല നേതൃപരിശീലന ക്യാമ്പ് തരുവണ വ്യാപാരഭവനിൽ യൂണിയൻ സംസ്ഥാന സമിതി അംഗം ഹാഷിം മാട്ടൂൽ ഉദ്ഘാടനം ചെയ്തു.എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് മുഹമ്മദലി അധ്യക്ഷതവഹിച്ചു.കോഴിക്കോട് ജില്ലാസെക്രട്ടറി കുഞ്ഞമ്മദ് പേരാമ്പ്ര,അക്ബർ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്,എന്നിവർ ക്ലാസ്സുകൾ നയിച്ചു.ജില്ലാ ജനറൽ സെക്രട്ടറിമമ്മൂട്ടി സ്വാഗതം പറഞ്ഞു.ജില്ലകമ്മിറ്റി അംഗങ്ങളായ ഇക്ബാൽ പീച്ചങ്കോട്,ദാവൂദ് ബത്തേരി സി ടി മുഹമ്മദലി,ഷമീർ പീച്ചങ്കോട്,എന്നിവർ നേതൃത്വം നൽകി.
