കേരളത്തിൻറെ നെല്ലച്ചൻ പദ്മശ്രീ ചെറുവയൽ രാമൻ വിടവാങ്ങി

കേരളത്തിൻറെ നെല്ലച്ചൻ പദ്മശ്രീ ചെറുവയൽ രാമൻ വിടവാങ്ങി

മാനന്തവാടി : പാരമ്പര്യ നെൽ വിത്തുകളുടെ സംരക്ഷകനായി കേരളത്തിൻറെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന എടവക കമ്മന ചെറുവയൽ രാമൻ നിര്യാതനായി.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു അന്ത്യം.അദ്ദേഹത്തിൻറെ കാർഷിക മേഖലയിലെ സംഭാവനകളെ മാനിച്ച് 2023 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.L2026 സംസ്ഥാന കൃഷി വകുപ്പിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നൽകി സംസ്ഥാന സർക്കാരും അദ്ദേഹത്തെ ആദരിച്ചിരുന്നു.ഗൾഫിലെ ഒരു പരിപാടിക്ക് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അവിടെ ചികിത്സയിലായിരുന്നു ചെറുവയൽ രാമൻ പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശേഷവും കാർഷിക മേഖലയിൽ സജീവമായിരുന്നു.ഹൃദ്രോഹ ചികിത്സയുടെ ഭാഗമായി മുമ്പ് ശരീരത്തിൽ ഘടിപ്പിച്ച സ്റ്റഡ് തകരാറിലായതിനെതുടർന്നാണ് രണ്ടുദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മൃതദേഹം വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *