തരുവണ : വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ പ്രധാന ടൗണായ തരുവണയിൽ ലോ മാസ്സ് ലൈറ്റുകൾ മരക്കൊമ്പുകൾ കൊണ്ട് മൂടപ്പെട്ടതിനെ തുടർന്ന് പ്രദേശം ഇരുട്ടിലായി.ടൗണിലെ വിവിധ ഭാഗങ്ങളിലെ ലൈറ്റുകൾക്ക് മുകളിൽ വളർന്ന മരക്കൊമ്പുകൾ വെളിച്ചം തടസ്സപ്പെടുത്തുന്നതോടെ രാത്രികാലത്ത് ആളുകൾക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായി.പ്രധാന റോഡുകളും വ്യാപാര കേന്ദ്രങ്ങളും ഉൾപ്പെടെ പല ഇടങ്ങളിലും വെളിച്ചക്കുറവ് അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.സുരക്ഷാ പ്രശ്നങ്ങളും അപകട സാധ്യതകളും വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
മരക്കൊമ്പുകൾ വെട്ടിമാറ്റി ലൈറ്റുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
