ഡൽഹി : കേരളത്തിൽ നിയമ സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9 -ന്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു ചേർത്താണ് തിരഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞെടുപ്പാണ് പ്രഖ്യാപിച്ചത്.ജനാധിപത്യത്തിൻ്റെ ഉത്സവമായ തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരെയും പ്രത്യേകിച്ച് യുവജനങ്ങളെയും നല്ല തിരഞ്ഞെടുപ്പിനായി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.കേരളത്തിൽ മെയ് 23-ന് തിരഞ്ഞെടുപ്പ് നടക്കും.30471- പോളിംഗ് സ്റ്റേഷനുകളായിരിക്കും കേരളത്തിൽ ഉണ്ടാവുക.
4 ലക്ഷത്തി 24,000 പുതിയ വോട്ടർമാരുൾപ്പടെ
2 കോടി 70 ലക്ഷം വോട്ടർമാരാണ് ആകെ സംസ്ഥാനത്തുള്ളത്.പശ്ചിമ ബംഗാൾ,ആസാം,കേരളം,തമിഴ്നാട്, പോണ്ടിച്ചേരി,സംസ്ഥാനങ്ങളിലാണ് നിയമ സഭാ തിരഞെടുപ്പ് നടക്കുന്നത്.വയനാട് ജില്ലയിൽ മാനന്തവാടി,ബത്തേരി,കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലേക്ക് തിരഞെടുപ്പ്.ആസാമിലും കേരളത്തിലും ഏപ്രിൽ 9-നും തിരഞ്ഞെടുപ്പ് നടക്കും മെയ് നാലിന് വോട്ടെണ്ണുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.
