ആസിഡാക്രമത്തിൽ പരിക്കേറ്റ മഹാലക്ഷ്മി സുമനസ്സുകളുടെ സഹായം തേടുന്നു

ആസിഡാക്രമത്തിൽ പരിക്കേറ്റ മഹാലക്ഷ്മി സുമനസ്സുകളുടെ സഹായം തേടുന്നു

പുൽപ്പള്ളി : മരകാവ് പ്രിയദർശിനി ഉന്നതിയിലെ മഹാലക്ഷ്മി വയോധികന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
മഹാലക്ഷ്മിയുടെ തുടർ ചികിത്സയ്ക്ക് ക്യാഷ് ആവശ്യമാണ്.തലയിലും,മുഖത്തും,കൈയിലും പൊള്ളലേറ്റ മഹാലക്ഷ്മിയുടെ ആരോഗ്യ സ്ഥിതി പരിതാപ കരമായ അവസ്ഥയിലാണുള്ളത്.പഠനത്തിൽ മിടുക്കിയായ മഹാലക്ഷ്മിയെ,ചികിത്സ തുടർന്ന് പൂർണ്ണ ആരോഗ്യവതിയാക്കി സ്കൂളിൽ എത്തിക്കേണ്ടതുണ്ട്.കൂലിപ്പണിക്കാരായ മാതാപിതാക്കളടങ്ങുന്ന നിർധന കുടുംബത്തിന് മഹാലക്ഷ്മിയുടെ ആശുപത്രി ചിലവുകൾ താങ്ങാവുന്നതില ധികമാണ്.ജനങ്ങളുടെ സഹായ സഹകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ,മഹാലക്ഷ്മിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കുക യുള്ളു.ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷയായി ഒരു സമിതി രൂപീകരിച്ചിരിക്കുന്നു.സഹായിക്കാൻ താല്പര്യമുള്ളവർ ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന സ്കാ നർ ഉപയോഗപ്പെടുത്തി മഹാലക്ഷ്മിക്ക് ഒരു കൈത്താങ്ങ് കൊടുക്കുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *