പ്ലാസ്റ്റിക്കിന് എതിരെ റീല്‍സ് മത്സരം

പ്ലാസ്റ്റിക്കിന് എതിരെ റീല്‍സ് മത്സരം

കൽപ്പറ്റ : ശുചിത്വ മിഷന്‍ വയനാട് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പ്രോഫഷണല്‍സിനും വേണ്ടി റീല്‍സ് മത്സരം നടത്തുന്നു. ഇന്നത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമായ പ്ലാസ്റ്റിക്കിന് എതിരെ പോരാടുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന 90 സെക്കെന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുക. ജൂണ്‍ 10-ാം തിയതിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോഫഷണലുകള്‍ക്കും പ്രത്യേകവിഭാഗങ്ങളായി മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ശുചിത്വ മിഷന്റെ iecsbmwayanad@gmail.com എന്ന ഇമെയില്‍ 720p റെസല്യൂഷനില്‍ കുറയാത്ത MP4, AVI, MOV എന്നീ ഫോര്‍മാറ്റുകളില്‍ റീല്‍സുകള്‍ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 203223 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *