• admin

  • January 31 , 2021

ഝാര്‍ഖണ്ഡ് : ഭക്ഷണം വിളമ്ബാന്‍ വൈകി എന്നാരോപിച്ച്‌ മകന്‍ അമ്മയെ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ഝാര്‍ഖണ്ഡിലെ സിംഗ്ഭം ജില്ലയിലാണ് സംഭവം. 60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപനായ മകന്‍ പ്രധാന്‍ സോയ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. "ഞങ്ങള്‍ അവിടെ എത്തുമ്ബോള്‍ പ്രധാന്‍ സോയ് അമ്മയെ ഒരു വടി കൊണ്ട് അടിച്ചുകൊന്നിട്ട് പറമ്ബില്‍ തന്നെ മൃതദേഹം കുഴിച്ചുമൂടാന്‍ ശ്രമിക്കുകയായിരുന്നു. അയാള്‍ രാത്രി മദ്യപിച്ചു വന്നിട്ട് അമ്മയോട് ഭക്ഷണം ചോദിച്ചു. ഭക്ഷണം എടുത്തുനല്‍കാന്‍ വൈകിയതോടെ ഒരു വടി എടുത്ത് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നു."- പൊലീസ് അറിയിച്ചു.