• admin

  • January 6 , 2020

: ബാഗ്ദാദ്: അമേരിക്കന്‍ സൈന്യത്തെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം ഷിയാ മുസ്ലീം വിഭാഗക്കാര്‍ക്ക് ആധിപത്യമുള്ള പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി. എന്നാല്‍ പല സുന്നി, കുര്‍ദ് അംഗങ്ങളും പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുത്തില്ല. അമേരിക്കന്‍ സേനാ സാന്നിധ്യത്തിന് അനുവദിക്കുന്ന കരാര്‍ റദ്ദാക്കണമെന്ന് പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇറാഖില്‍ വച്ച് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ അപലപിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയോട് ഇറാഖ് ആവശ്യപ്പെട്ടു. സുലൈമാനി, അബു മഹ്ദി അല്‍ മുഹന്ദിസ് തുടങ്ങിയവരെ വധിച്ചതിനെതിരെ രണ്ട് പരാതികളാണ് യുഎന്നിന് നല്‍കിയതെന്ന് ഇറാഖ് വിദേശമന്ത്രാലയം അറിയിച്ചു.