• admin

  • February 27 , 2020

കോഴിക്കോട് : കൂടത്തായ് കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രക്തം വാര്‍ന്ന നിലയില്‍ കണ്ട ജോളിയെ ജയില്‍ അധികൃതര്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോളി പല പ്രാവശ്യം ആത്മഹത്യപ്രവണത കാണിച്ചിട്ടുളളതിനാല്‍ തെളിവെടുപ്പ് സമയങ്ങളിലും മറ്റും പൊലീസ് അതീവ സുരക്ഷയൊരുക്കിയിരുന്നു. ഇതിന് പുറമേ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൗണ്‍സിലര്‍മാരുടെ സേവനവും തേടിയിരുന്നു.