• admin

  • July 1 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജായ 8 രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറച്ചു. ചാര്‍ജ് വര്‍ധനവിന് മന്ത്രിസഭാ അംഗീകാരം നല്‍കി. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് ബസ്ചാര്‍ജ് കൂട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മിനിമം ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കുക അല്ലെങ്കില്‍ മിനിമം ചാര്‍ജിന് സഞ്ചരിക്കാവുന്ന ദൂരം കൂറയ്ക്കുക എന്നീ നിര്‍ദേശങ്ങളായിരുന്നു കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതില്‍ മിനിമം ചാര്‍ജായ 8 രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോ മീറ്ററില്‍ നിന്നും രണ്ടര കിലോമീറ്ററായി കുറയ്ക്കാനുള്ള തീരുമാനമാണ് മന്ത്രിസഭ സ്വീകരിച്ചത്.