കൊച്ചി : കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പരിശോധനക്കയച്ച 24 പേരുടെ ഫലം ഇന്ന് ലഭിക്കും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ള രണ്ടു വയസുകാരിയുടേതുള്‍പ്പെടെയുള്ള പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കുക. പത്തനംതിട്ട ജില്ലയില്‍ ഏതാനും ആളുകളില്‍ കൂടി പോസിറ്റീവ് ഫലം വന്നേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് 100 കിടക്കകള്‍ ഉള്ള ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കാനുള്ള സ്ഥലം തിരയുകയാണ് ജില്ലാ ഭരണകൂടം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ 301 പേരില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഏതാനും പേരെ കൂടി ഇന്ന് ആശുപത്രിയിലേക്ക് മാറ്റും. എറണാകുളത്ത് നിന്നയച്ച 75 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. 23 പേരാണ് കളമശേരി മെഡിക്കല്‍ കോളെജ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ ഇറ്റലിയില്‍ നിന്നെത്തിയ 40 മലയാളികളെ ആലുവ താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കയക്കും. കൊല്ലത്ത് ഇറ്റലിയില്‍ നിന്നെത്തിയ പെണ്‍കുട്ടിയും നിരീക്ഷണത്തിലാണ്. ഈ പെണ്‍കുട്ടി തീവണ്ടിയിലടക്കം സഞ്ചരിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പെണ്‍കുട്ടി ട്രെയിന്‍ മാര്‍ഗമാണ് വീട്ടിലേക്ക് പോയത്. ഈ പെണ്‍കുട്ടിയില്‍ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗബാധ തെളിഞ്ഞാല്‍ ട്രെയിനില്‍ സഞ്ചരിച്ചവരെ മുഴുവന്‍ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. ടിക്കറ്റ് റിസര്‍വ് ചെയ്യാതെ പോയ ആളുകളെയാണ് കണ്ടെത്താന്‍ സാധിക്കാതെ വരിക എന്നതാണ് ജില്ലാ ഭരണകൂടത്തെ അലട്ടുന്നത്. ഇറ്റലിയില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേര്‍ കോട്ടയത്ത് വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്നെത്തിയവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 22 കോട്ടയം സ്വദേശികളും വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 167 പേരാണ് കോട്ടയത്ത് നിരീക്ഷണത്തില്‍ ഉള്ളത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി