• admin

  • July 11 , 2022

കൽപ്പറ്റ : തങ്ങളുടെ പ്രതിഷേധം അധികൃതരെ അറിയിക്കാൻ കൃഷി അസിസ്റ്റൻ്റുമാർ തിരഞ്ഞെടുത്തത് വേറിട്ട വഴി. തങ്ങളുടെ ആവലാതികൾ പ്രിൻ്റ് ചെയ്ത കവറിനുള്ളിൽ പച്ചക്കറി വിത്തുകൾ ജനങ്ങൾക്ക് വിതരണം ചെയ്താണ്   അഗ്രികൾച്ചറൽ അസിസ്റ്റൻ്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. വയനാട് കലക്ടറേറ്റിൽ എത്തുന്നവർക്ക് പച്ചക്കറി വിത്ത് നൽകിയാണ് പ്രതിഷേധം അറിയിച്ചു. എ എ എ കെ സെൻട്രൽ സോണൽ സെക്രട്ടറി സുരേഷ് ബാബു സമരം ഉദ്ഘാടനം ചെയ്തു.   രണ്ടുവർഷമായി അസിസ്റ്റൻറ് കൃഷി ഓഫീസർമാരുടെയും അഗ്രികൾച്ചറൽ അസിസ്റ്റൻറ്മാരുടെയും സ്ഥലംമാറ്റം നടത്താത്തതിനെതിരെയും, സർക്കാരിൻറെ പൊതുനയമായ ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം അട്ടിമറിക്കുന്ന വകുപ്പ് നടപടിയിൽ പ്രതിഷേധിച്ചും നടപടികൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാതെ അടിക്കടി പുറപ്പെടുവിക്കുന്ന സ്ഥലംമാറ്റ ഉത്തരവുകൾക്കെതിരെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇക്കാര്യങ്ങളാണ് പച്ചക്കറി വിത്തിൻ്റെ കവറിൽ പ്രിൻ്റ് ചെയ്തത്. കലക്ടറേറ്റിൽ നടത്തിയ സമരത്തിൽ അമ്പതോളം ജീവനക്കാർ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് പി.എ. സിന്ധു അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ വി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വൈശാഖ് ടി.കെ, ശിവദാസൻ കെ.എസ്, സനിൽ കെ.കെ, കെ എ സ്,പ്രവീൺ എൻ എസ്, എന്നിവർ സംസാരിച്ചു.