• admin

  • September 4 , 2020

കൽപ്പറ്റ :   വയനാട് ജില്ലയില്‍ ഇന്ന് (04.09.20) 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്ന് വന്ന 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 10 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1644 ആയി. ഇതില്‍ 1370 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവര്‍: കര്‍ണാടകയില്‍ നിന്നു വന്ന ബത്തേരി സ്വദേശി (26), ആനപ്പാറ സ്വദേശി (43), ചെന്നലോട് സ്വദേശി (28), ഇരുളം സ്വദേശി (22), കേണിച്ചിറ സ്വദേശി (33), അഞ്ചുകുന്ന് സ്വദേശി (28), കോട്ടത്തറ സ്വദേശി (47), ആറാട്ടുതര സ്വദേശി (32), മൈസൂര്‍ സ്വദേശി (55), ഹൈദറാബാദില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (31), സൗദിയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (42), വൈത്തിരി സ്വദേശി (47), ചുണ്ടേല്‍ സ്വദേശി (37), ചീരാല്‍ സ്വദേശി (31), നീലഗിരി പന്തല്ലൂര്‍ സ്വദേശി (35), കുവൈത്തില്‍ നിന്ന് വന്ന കുപ്പാടി സ്വദേശിനി (35) എന്നിവരാണ് പുറത്ത്‌നിന്നു വന്ന് പോസിറ്റീവായത്. മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള 9 മീനങ്ങാടി സ്വദേശികള്‍, ബത്തേരി, അമ്പലവയല്‍, കൊളഗപ്പാറ, തമിഴ്‌നാട് സ്വദേശികളായ ഓരോരുത്തര്‍ വീതം, ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള 4 ചുള്ളിയോട് സ്വദേശികള്‍, പൂതാടി സമ്പര്‍ക്കത്തിലുള്ള 7 പൂതാടി സ്വദേശികള്‍, അപ്പപ്പാറ സമ്പര്‍ക്കത്തിലുള്ള ഒരു അപ്പപ്പാറ സ്വദേശി, അമ്പലവയല്‍ സമ്പര്‍ക്കത്തിലുള്ള 9 അമ്പലവയല്‍ സ്വദേശികള്‍, 4 കാപ്പന്‍കൊല്ലി സ്വദേശികള്‍, 2 കുപ്പാടി സ്വദേശികള്‍, ഒരു മഞ്ഞപ്പാറ സ്വദേശി, മേപ്പാടി ബാങ്ക് സമ്പര്‍ക്കത്തിലുള്ള ഒരു പാലക്കാട് സ്വദേശി, ചെതലയം സമ്പര്‍ക്കത്തില്‍ 22 പേര്‍ (7 മൂലങ്കാവ് സ്വദേശികള്‍, 6 ചെതലയം സ്വദേശികള്‍, 2 ബീനാച്ചി സ്വദേശികള്‍, കൊളഗപ്പാറ, ചീരാല്‍, കുറുക്കന്‍മൂല, ചാത്തമംഗലം, കുപ്പാടി, പയ്യമ്പള്ളി, മുത്തങ്ങ സ്വദേശികളായ ഓരോരുത്തര്‍ വീതം), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 4 മുണ്ടക്കുറ്റി സ്വദേശികള്‍ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. 28 പേര്‍ക്ക് രോഗമുക്തി അഞ്ച് മേപ്പാടി സ്വദേശികള്‍, 4 വേങ്ങപ്പള്ളി സ്വദേശികള്‍, 2 ചീരാല്‍ സ്വദേശികള്‍, അട്ടമല, മാടകുന്ന്, ചൂരല്‍മല, തലപ്പുഴ, പൊഴുതന, ചുള്ളിയോട്, വാഴവറ്റ, മുട്ടില്‍, പനമരം, തൃശ്ശിലേരി, അമ്പലവയല്‍, ഇരുളം, റിപ്പണ്‍, കാട്ടിക്കുളം, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തര്‍, ഒരു മലപ്പുറം സ്വദേശി, ഒരു കര്‍ണാടക സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്. 195 പേര്‍ കൂടി നിരീക്ഷണത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.09) പുതുതായി നിരീക്ഷണത്തിലായത് 195 പേരാണ്. 280 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2892 പേര്‍. ഇന്ന് വന്ന 63 പേര്‍ ഉള്‍പ്പെടെ 281 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1069 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 53223 സാമ്പിളുകളില്‍ 51412 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 49768 നെഗറ്റീവും 1644 പോസിറ്റീവുമാണ്.