• admin

  • October 3 , 2020

മണാലി : ഹാഥറസില്‍ ദലിത്​ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരുമ്ബോഴും മോദി ഉദ്ഘാടന തിരക്കില്‍. ക്രൂര സംഭവത്തില്‍ പ്രധാനമ​ന്ത്രി നരേന്ദ്ര​മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. മേദിയുടെ മൗനത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ശനിയാഴ്ച ഹിമാചല്‍ പ്രദേശിലെ റോഹ്തംഗിലെ അടല്‍ തുരങ്കം ഉദ്ഘാടനത്തിനായാണ് മോദി ഒമ്ബതരയോടെ മണാലിയിലെത്തിയത്. രാവിലെ പത്തോടെയാണ് ഉദ്ഘാടനം. ഏഴുമാസത്തിന് ശേഷം മോദി നേരിട്ടെത്തുന്ന ഉദ്ഘാടന ചടങ്ങാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച ടണലാണിത്. ഉദ്ഘാടന ശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്പേയിയുടെ നാമധേയത്തിലാണ് ടണലാണിത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്​ച ഹാഥ​റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത്​ പെണ്‍കുട്ടിയുടെ കുടുംബത്തെ​ സന്ദര്‍ശിക്കും. കോണ്‍ഗ്രസ്​ എം.പിമാരും ഇവരെ അനുഗമിക്കും. ശനിയാഴ്​ച ഉച്ചക്ക്​ ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി ഇരുവരും പുറപ്പെടുമെന്ന്​ കോണ്‍ഗ്രസ്​ നേതൃത്വം അറിയിച്ചു. നേരത്തെ ഹാഥറസില്‍ കൂട്ടബലാത്സഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട്​ സന്ദര്‍ശിക്കാനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയേയും യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഹൈവേയില്‍ വാഹനം തടഞ്ഞ പൊലീസ്​ ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്​തിരുന്നു. ഇതില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി രാഹുല്‍ വീണ്ടും പുറപ്പെടുന്നത്​. മോദിയുടെ മൗനം അപകടകരമാണെന്ന്​​ ഭീം ആര്‍മി നേതാവ്​ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു​. സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം. മറുപടി നല്‍കാനും നീതി ഉറപ്പാക്കാനും അദ്ദേഹത്തിന്​ കഴിയണം. പ്രധാനമന്ത്രി പെണ്‍കുട്ടിയുടെ നിലവി​ളിയോ അവളുടെ കുടുംബത്തി​െന്‍റ രോദനമോ കേട്ടില്ലെന്നും ആസാദ്​ പറഞ്ഞു.